ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗുവാഹത്തി: ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അസമിലെ ഗോലാഘട്ടിലെ മോഹിമ ഗാവിലാണ് സംഭവം. രക്ഷാപ്രവർത്തിന് എത്തിയ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ സുശീൽ കുമാർ താക്കൂരിയയ്ക്കും മറ്റൊരു ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കാണ്ടാമൃഗത്തെ കണ്ട് പരിഭ്രാന്തിയിലായ ആളുകൾ ഉടൻ വനംവകുപ്പ് ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം അസമിലെ ഗോലാഘട്ട് ജില്ലയിൽ 75 വയസ്സുള്ള ഒരാൾ ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 2022 നവംബറിൽ കാസിരംഗ നാഷണൽ പാർക്കിൽ പെൺ കാണ്ടാമൃഗം ആക്രമിച്ച് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Tags:    
News Summary - Two people seriously injured in attack by one-horned rhinoceros

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.