ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കമൽ ഹാസന്‍റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിൽ പൊട്ടിത്തെറി. പ്രമുഖരുടെ രാജിക്ക് പിന്നാലെ രണ്ടു സംസ്ഥാന നേതാക്കൾ കൂടി പാർട്ടിയിൽനിന്ന് രാജിവെച്ചു. മുൻ ഐ.എ.എസ് ഓഫിസറും എം.എൻ.എമ്മിന്‍റെ ജനറൽ സെക്രട്ടറിയുമായ സേന്താഷ് ബാബുവും സംസ്ഥാന സെക്രട്ടറിയുമാണ് രാജിവെച്ചവർ.
വ്യക്തിഗത കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. എം.എൻ.എമ്മിന്‍റെ വേളാച്ചേരി സ്ഥാനാർഥിയായിരുന്നു സന്തോഷ് ബാബു. പദ്മപ്രിയ മധുരവയലിൽനിന്നും ജനവിധി തേടിയിരുന്നു. എന്നാൽ പാർട്ടി ടിക്കറ്റിൽ മത്സരിച്ച ഒരാൾക്കുപോലും വിജയം കൈവരിക്കാൻ സാധിച്ചിരുന്നില്ല. നേരത്തേ പാർട്ടിയുടെ മുതിർന്ന അംഗങ്ങൾ രാജിവെച്ച് പോയത് കമൽ ഹാസന് തലവേദനയായിരുന്നു. ഇതിനുപിന്നാലെയാണ് മറ്റു സംസ്ഥാന നേതാക്കളുടെ രാജിയും.
വൈസ് പ്രസിഡന്‍റ് ആർ. മഹേന്ദ്രൻ, എം. മുരുഗാനന്ദം, മുൻ ഐ.പി.എസ് ഓഫിസർ എ.ജി. മൗര്യ, തങ്കവേൽ, ഉമാദേവി, സി.കെ. കുമാരവേൽ, ശേഖർ, സുരേഷ് അയ്യർ എന്നിവരാണ് നേരത്തേ രാജിവെച്ചവർ. പാർട്ടിയെ പിന്നിൽനിന്ന് കുത്തിയവരാണെന്നും ചതിയൻമാരാണെന്നുമായിരുന്നു നേതാക്കൾ രാജിവെച്ചതിൽ കമൽ ഹാസന്‍റെ പ്രതികരണം.
2019ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ 3.7 ശതമാനം വോട്ട് മക്കൾ നീതി മയ്യത്തിന് ലഭിച്ചിരുന്നു. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം 2.52 ആയി കുറഞ്ഞു. വോട്ടിങ് ശതമാനം കുറഞ്ഞത് പാർട്ടിയിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കാൻ കാരണമാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.