തബ്​ലിഗ്​ സമ്മേളനത്തിൽ പ​ങ്കെടുത്ത രണ്ട്​ പേർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു -കെജ്​രിവാൾ

ന്യൂഡൽഹി: തബ്​ലിഗ്​ ജമാഅത്തി​​െൻറ ആസ്​ഥാനമായ നിസാമുദ്ദീനിലെ മർകസിൽ നടന്ന സ​േമ്മളനത്തിൽ പങ്കെടുത്ത രണ്ടുപേ ർ കോവിഡ്​ ബാധയെ തുടർന്ന്​ വ്യാഴാഴ്ച മരിച്ചുവെന്ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത 2346 പേർക്ക്​ കോവിഡ്​ പരിശോധന നടത്തിയിട്ടുണ്ട്​. ഇതിൽ 1810 പേർ സമ്പർക്ക വിലക്കിലാണ്.

മർകസിൽ നിന്നുള്ള 108 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇവരുൾപ്പെടെ 536 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളതെന്നും കെജ്​രിവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നിസാമുദ്ദീൻ സംഭവവുമായി ബന്ധപ്പെട്ട്​ കൂടുതൽ കോവിഡ്​ കേസുകൾ ഉണ്ടായേക്കാം. കോവിഡ്​ ബാധ സ്ഥിരീകരിച്ചവരിൽ 51 പേർ വിദേശരാജ്യങ്ങളിലേക്ക്​ യാത്ര ചെയ്​തവരും 29 പേർ ഇവരുടെ അടുത്ത ബന്ധുക്കളുമാണ്​. എന്നാൽ ഡൽഹിയിൽ ഇതുവരെ സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്നാണ്​ റിപ്പോർ​ട്ടെന്നും കെജ്​രിവാൾ പറഞ്ഞു.

ഡൽഹിയിൽ ഇതുവരെ നാലുപേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. നിസാമുദ്ദീൻ സമ്മേളനത്തിൽ പ​ങ്കെടുത്ത ഏഴുപേർ കോവിഡ്​ ബാധിച്ച്​ മരിച്ചെന്ന റിപ്പോർട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചില്ല.

Tags:    
News Summary - Two who attended Tablighi Jamaat in Delhi died of Covid-19 today- Kejriwal -India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.