ന്യൂഡൽഹി: ഹരിയാനയിലെ സിർസ കേന്ദ്രമായ ദേര സച്ചാ സൗദ ആത്മീയ സംഘമായാണ് അറിയപ്പെടുന്നതെങ്കിലും എന്നും വിവാദങ്ങളുടെ കേന്ദ്രം കൂടിയായിരുന്നു. 1948 ഏപ്രിൽ 29നാണ് മസ്താന ബലോചിസ്താനി എന്ന സന്യാസിയുടെ നേതൃത്വത്തിൽ സംഘടന തുടങ്ങിയത്. ഇപ്പോൾ രാജ്യത്തിനകത്തും പുറത്തും 46 ആശ്രമങ്ങളുണ്ട്.
യു.എസിലും കാനഡയിലും ആസ്ട്രേലിയയിലും യു.എ.യിലുമെല്ലാം ശാഖകൾ. ലോകമെങ്ങും ആറു കോടി അനുയായികളെന്നാണ് ഇവരുടെ അവകാശവാദം. ഒരു രജിസ്േട്രഡ് സർക്കാരിതര സംഘടന(എൻ.ജി.ഒ) കൂടിയാണ് ദേര സച്ചാ സൗദ. 1000 ഏക്കറിലാണ് സിർസയിലെ ആസ്ഥാനം. ടൗൺഷിപ്പിൽ സ്കൂളുകളും സ്പോർട്സ് ഗ്രാമവും ആശുപത്രികളും തിയറ്ററുകളുമൊക്കെയുണ്ട്.
1960 ഏപ്രിൽ 18ന് മസ്താന ബലോചിസ്താനി മരിച്ചപ്പോൾ ഷാ സത്നാം സിങ് സംഘത്തിെൻറ മേധാവിയായി. 1991 ഡിസംബർ 13ന് ഷാ മരിച്ചപ്പോഴാണ് ഗുർമീത് റാം റഹിം സിങ് ദേര സച്ചാ സൗദയുടെ മേധാവിയായത്.
മതനിരപേക്ഷത, സമത്വം, ഭൗതിക സമ്പത്തിനോടുള്ള വിരക്തി, യോഗ, കഠിനാധ്വാനം, സ്ത്രീസമത്വം തുടങ്ങിയ മൂല്യങ്ങളാണ് സംഘത്തിെൻറ മുദ്രാവാക്യങ്ങെളങ്കിലും സിനിമാ നിർമാണം വരെ പയറ്റുന്ന ‘റോക്ക് സ്റ്റാർ ബാബ’ തെൻറ കച്ചവടത്തിെൻറ മോെമ്പാടിയായാണ് ഇവ ചേർക്കുന്നതെന്നുമാത്രം.
ലക്ഷക്കണക്കിന് അനുയായികളുള്ളതുകൊണ്ട് കോൺഗ്രസ്, ബി.ജെ.പി അടക്കമുള്ള പ്രമുഖ രാഷ്ട്രീയകക്ഷികളുടെയെല്ലാം പരിലാളന വേണ്ടുവോളം ലഭിച്ചിരുന്നു. സംഘത്തിെൻറ തലവന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകിയത് ഹരിയാനയിലെ മുൻ കോൺഗ്രസ് സർക്കാറിെൻറ നിർദേശപ്രകാരമാണ്. 2014ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ സംഘം ബി.ജെ.പിക്ക് പിന്തുണ നൽകി. 2015ലെ ഡൽഹി തെരഞ്ഞെടുപ്പിലും ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലും അനുയായികൾ ബി.ജെ.പിക്കുവേണ്ടി രംഗത്തിറങ്ങി.
ഗുർമീത് രൂപം നൽകിയ സന്നദ്ധസംഘത്തിനു കീഴിൽ 70,000 ഡോക്ടർമാരും എൻജിനീയർമാരും വ്യവസായികളുമടങ്ങുന്നവർ സദാ സേവനസന്നദ്ധരായുണ്ട്. 2014 മാർച്ചിൽ സിർസയിൽ 400 കിടക്കകളുള്ള മൾട്ടി സ്പെഷാലിറ്റി ആശുപത്രി തുടങ്ങി. വെള്ളപ്പൊക്ക ദുരിതാശ്വാസം മുതൽ ലൈംഗിക തൊഴിലാളികളുടെ പുനരധിവാസം വരെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.