ന്യൂഡല്‍ഹി: ‘‘ഞങ്ങള്‍ അക്രമത്തെ അക്രമം കൊണ്ട് പ്രതികരിക്കുകയില്ല. ഞങ്ങള്‍ വിദ്വേഷത ്തെ വിദ്വേഷം കൊണ്ടും പ്രതികരിക്കുകയില്ല. അവര്‍ വെറുപ്പ് പടര്‍ത്തുകയാണെങ്കില്‍ ഞങ്ങ ള്‍ സ്നേഹം കൊണ്ട് പ്രതികരിക്കും. അവര്‍ ലാത്തികൊണ്ട് ഞങ്ങളെ പ്രഹരിക്കുകയാണെങ്കില്‍ ത്രിവര്‍ണ പതാക ഞങ്ങള്‍ പിടിച്ചുകൊണ്ടിരിക്കും’’. ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖ ാലിദ് അമരാവതിയിൽ നടത്തിയ പ്രസംഗമാണിത്.
അമേരിക്കന്‍ പ്രസിഡൻറ് ട്രംപിെൻറ സന്ദര്‍ശന വേളയില്‍ തെരുവുകള്‍ സ്തംഭിപ്പിക്കാന്‍ ജനങ്ങളെ പ്രകോപിപ്പിച്ചുവെന്ന് ആരോപിച്ച് ഉമർ ഖാലിദിനെതിരെ ഡല്‍ഹി പൊലീസ് യു.എ.പി.എ ചുമത്തുന്നതിന് കാരണമായി പറഞ്ഞത് ഈ പ്രസംഗമാണ്. പൗരത്വ സമരത്തില്‍ പങ്കെടുത്തതിനാണ് മീരാന്‍ ഹൈദറിനും സഫൂറ സര്‍ഗറിനും എതിരെ യു.എ.പി.എ ചുമത്തിയത്.
രാജ്യം കോവിഡിനെ നേരിടുന്നതിനിടയിലും പൗരത്വ സമരത്തിനെതിരായ പ്രതികാര നടപടി തുടരുന്ന ഡൽഹി പൊലീസ് ഇടതു വിദ്യാർഥി നേതാവ് ഉമർ ഖാലിദിനും ജാമിഅ വിദ്യാർഥികൾക്കുമെതിരെ കഴിഞ്ഞ ദിവസമാണ് യു.എ.പി.എ ചുമത്തിയത്. ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി എം.പിമാരായ മീനാക്ഷി ലേഖിയും തേജസ്വി സൂര്യയും ഉന്നയിച്ച ആരോപണം അതേ പടി പകര്‍ത്തി എഴുതുകയാണ് അമിത് ഷാക്ക് കീഴിലുള്ള ഡല്‍ഹി പൊലീസ് ചെയ്തതെന്നാണ് വിമർശനം.
ഉമര്‍ ഖാലിദ് കൂടി പങ്കാളിയായ യുനൈറ്റഡ് എഗൻസ്റ്റ് ഹെയ്റ്റ് (യു.എ.എച്ച്) പാര്‍ലമെൻറിലെ പ്രസ്താവനക്ക് മറുപടി നല്‍കിയിരുന്നു. അധികാരത്തിലിരിക്കുന്നവര്‍ ഇന്ത്യയെ വിഭജിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇന്ത്യന്‍ ജനത രാജ്യത്തെ ഒന്നിപ്പിക്കാന്‍ തയാറാണെന്നും ഉമര്‍ ഖാലിദ് അമരാവതിയില്‍ പറഞ്ഞിരുന്നു.
യഥാര്‍ഥത്തില്‍ അഹിംസയിലൂന്നിയായിരിക്കും ഉമര്‍ ഖാലിദ് പരാമർശം നടത്തിയതെന്ന് യു.എ.എച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇൗ പ്രസംഗത്തിെൻറ പേരിൽ യു.എ.പി.എ ചുമത്തിയതിനെതിരെ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രംഗത്തുവന്നു. ആക്ടിവിസ്റ്റുകളെ വേട്ടയാടുന്നതുകൊണ്ട് ഫാഷിസ്റ്റുകള്‍ക്കെതിരായ പോരാട്ടം അവസാനിപ്പിക്കുമെന്ന് കരുതരുതെന്ന് പ്രമുഖ ദലിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനിയും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.