ഉദയ്പൂരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിക്ക്​ 2019ൽ ബി.ജെ.പി. സ്വീകരണം നൽകിയപ്പോൾ

ഉദയ്പൂർ ഘാതകർ ന്യൂനപക്ഷ മോർച്ചയു​ടെ സജീവ പ്രവർത്തകർ; ബി.ജെ.പി ബന്ധം പുറത്ത്

ഉദയ്പുർ: രാജസ്ഥാനി​ലെ ഉദയ്പൂരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതികളായ റിയാസ് അക്തരിയും ഗൗസ് മുഹമ്മദും വർഷങ്ങളായി ബി.ജെ.പിയുമായി പ്രവർത്തിക്കുന്നതായുള്ള തെളിവുകൾ പുറത്ത്​. രാജസ്​ഥാനിലെ ന്യൂനപക്ഷ മോർച്ചയു​ടെ സജീവ പ്രവർത്തകരാണെന്ന്​ തെളിയിക്കുന്ന വിവരങ്ങളാണ്​ പുറത്ത്​ വരുന്നത്​. രാജസ്ഥാനിലെ ബി.ജെ.പിയുടെ ന്യൂനപക്ഷ മോർച്ചയിലെ അംഗമായ റിയാസ്​ അക്​തരി, 2019-ൽ സൗദി അറേബ്യയിലെ തീർഥാടനം കഴിഞ്ഞ്​ തിരിച്ചെത്തിയ ശേഷം ബി.ജെ.പി ഉദയ്​പൂരിൽ സ്വീകരണം നൽകിയിരുന്നു.

പ്രാദേശിക ബി.ജെ.പി യൂണിറ്റുമായുള്ള ഇവരുടെ ബന്ധം ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ്​. സംഘ്​പരിവാർ ബന്ധം പുറത്തുവന്നതോടെ, ബി.ജെ.പിയും കേന്ദ്രസർക്കാറും പ്രതിരോധത്തിലായിരിക്ക​ുകയാണ്​. ഈ കൊലപാതകത്തിലൂടെ രാജ്യത്ത്​ കലാപം സൃഷ്​ടിക്കാനുള്ള സംഘ്പരിവാർ ഗൂഡാലോചന നടന്നതായുള്ള വിമർശനങ്ങളാണുയരുന്നത്​. 

Tags:    
News Summary - Udaipur murder accused tried to infiltrate BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.