രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉദ്ധവ്, പവാർ, ഖാർഗെ എന്നിവർ എം.എൽ.എമാരെ കണ്ടു

മഹാരാഷ്ട്രയിൽ നിന്നുള്ള ആറ് രാജ്യസഭാ ഒഴിവുകളിലേക്ക് ജൂൺ 10ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ, എൻ.സി.പി നേതാവ് ശരത് പവാർ, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവർ ചൊവ്വാഴ്ച മൂന്ന് പാർട്ടികളുടെയും എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തി.

ശിവസേന, എൻ.സി.പി, കോൺഗ്രസ് എന്നിവയുടെ ഭരണകക്ഷിയായ മഹാ വികാസ് അഘാഡി (എം‌.വി.‌എ) സഖ്യത്തിന്റെ നേതാക്കൾ സ്വതന്ത്ര എം‌.എൽ‌.എമാരുമായും ചെറിയ പാർട്ടികളുമായും പിന്തുണ തേടാൻ ചർച്ചകൾ നടത്തിയിട്ടുണ്ട്. തങ്ങളുടെ നിയമസഭാംഗങ്ങളെ സിറ്റി ഹോട്ടലിലേക്ക് മാറ്റാനും സേന തീരുമാനിച്ചു.

ഞങ്ങളുടെ വിജയം സുനിശ്ചിതമാണെന്നും മൂന്ന് പാർട്ടികളിലെയും നിയമസഭാംഗങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞതായി സേന എം.എൽ.എയും വക്താവുമായ സുനിൽ പ്രഭു പി.ടി.ഐയോട് പറഞ്ഞു.

ബച്ചു കാഡുവിന്റെ നേതൃത്വത്തിലുള്ള പ്രഹാർ പോലുള്ള ചെറിയ പാർട്ടികളുടെ എം.എൽ.എമാരും സ്വതന്ത്ര നിയമസഭാംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. പ്രഭു കൂട്ടിച്ചേർത്തു.

2019ൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിച്ചതിന് ശേഷം എം‌.വി.‌എ എം‌.എൽ‌.എമാരുടെയും അതിന്റെ നേതാക്കളുടെയും ഇത്തരത്തിലുള്ള ആദ്യ യോഗമായിരുന്നു ഇത്.

288 അംഗ മഹാരാഷ്ട്ര അസംബ്ലിയിൽ ചെറിയ പാർട്ടികൾക്ക് 16 എം.എൽ.എമാരുണ്ട്. അതേസമയം സ്വതന്ത്രരുടെ എണ്ണം 13 ആണ്. ഒരു അസംബ്ലി സീറ്റ് ഒഴിഞ്ഞുകിടക്കുകയും രണ്ട് എൻ.സി.പി എം.എൽ.എമാർ (അനിൽ ദേശ്മുഖ്, നവാബ് മാലിക്) ജയിലിൽ കിടക്കുകയും ചെയ്തതോടെ വിജയിക്കുന്ന ഓരോ സ്ഥാനാർത്ഥിക്കും 41 വോട്ടുകളുടെ ക്വാട്ടയാണ് വേണ്ടത്.

ആറാം സീറ്റിൽ ബി.ജെ.പിയുടെ ധനഞ്ജയ് മഹാദിക്കും സേനയുടെ സഞ്ജയ് പവാറും തമ്മിലാണ് മത്സരം. രണ്ട് ദിവസത്തിനകം മുംബൈയിലേക്ക് വരാൻ ബി.ജെ.പി എം.എൽ.എമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Uddhav, Pawar, Kharge meet MVA legislators ahead of Rajya Sabha elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.