സാംബജി ബ്രിഗേഡുമായി സഖ്യമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയിലെ സാംബജി ബ്രിഗേഡുമായി സഖ്യമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച് ഉദ്ദവ് താക്കറെ. വിമത നീക്കത്തെ തുടർന്ന് മഹാവികാസ് അഘാഡി സഖ്യത്തിന് അധികാരം നഷ്ടപ്പെട്ട് മാസങ്ങൾക്കുള്ളിലാണ് മറാത്ത സംഘടനയുമായി പുതിയ സഖ്യ രൂപവത്കരണ പ്രഖ്യാപനമായി ഉദ്ധവ് താക്കറെ രംഗത്തെത്തിയത്.

ഭരണഘടനയെയും പ്രാദേശിക സ്വത്വവും സംരക്ഷിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞ ഉദ്ധവ് താക്കറെ തങ്ങൾക്കിടയിൽ ഭിന്നിപ്പിന്റെയും അകൽച്ചയുടെയും വിത്തുകൾ പാകാൻ ശ്രമിക്കുന്നവരെ കുഴിച്ചുമൂടുമെന്നും വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

''ബി.ജെ.പി അവരുടെ അജണ്ടയിൽനിന്ന് വ്യതിചലിച്ചത് നമ്മൾ കണ്ടതാണ്. അത്തരമൊരു സാഹചര്യത്തിൽ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഞങ്ങളോടൊപ്പം ഉറച്ചുനിൽക്കാൻ കഴിയുന്ന പുതിയ ശക്തനായ പങ്കാളിയുമായി കൈകോർക്കുന്നതിൽ എന്താണ് തെറ്റ്?''-മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു. ആർ.എസ്.എസിന്‍റെ പ്രത്യയശാസ്ത്രം ബി.ജെ.പി പിന്തുടരുന്നുണ്ടോ എന്ന ചോദ്യമാണ് നിങ്ങൾ ചോദിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന വിമത നീക്കത്തെത്തുടർന്ന് ജൂൺ 29ന് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. തുടർന്ന് ഏക്നാഥ് ഷിൻഡെയുടെ നേതൃത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തി. 

Tags:    
News Summary - Uddhav Thackeray announced Shiv Sena’s alliance with Sambhaji Bridage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.