മുംബൈ: ബി.ജെ.പി ദേശീയ, സംസ്ഥാന നേതൃത്വത്തെ വരച്ചവരയിൽ നിർത്തി ബി.ജെ.പി പ്രസിഡൻറ് അമിത് ഷായുമായി ശിവസേന പ്രസിഡൻറ് ഉദ്ധവ് താക്കറെയുടെ മുഖാമുഖം. പ്രമുഖ വ്യക്തികളുമായി ‘പിന്തുണ തേടിയുള്ള അഭിമുഖ’ത്തിന് ബുധനാഴ്ച മുംബൈയിൽ എത്തിയ അമിത് ഷാ രാത്രി എട്ടിനാണ് താക്കറെയുടെ വീടായ ‘മാതൊശ്രീ’യിൽ എത്തി ഉദ്ധവിനെ കണ്ടത്. ഇനി എൻ.ഡി.എയുമായി സഖ്യമില്ലെന്ന് സേന പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു ചർച്ച. മന്ത്രി അർജുൻ ഖേത്കർ അടക്കമുള്ള ശിവസേന നേതാക്കളുടെ എതിർപ്പുമൂലം ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷൻ റവുസാഹെബ് ധാൻവെക്ക് ഇവിടേക്ക് വരാനായില്ല. തനിക്കൊപ്പം ഒരേ കാറിൽ
‘മാതൊശ്രീ’യിൽ എത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ഉദ്ധവുമായുള്ള ചർച്ചയിൽനിന്ന് അമിത് ഷാക്ക് മാറ്റിനിർത്തേണ്ടി വന്നു.
ബി.ജെ.പി സംസ്ഥാന, കേന്ദ്ര നേതൃത്വത്തിന് എതിരെ കടുത്ത വിമർശനമാണ് ഉദ്ധവും മറ്റു നേതാക്കളും ഉന്നയിച്ചത്. പിന്നീട് ഉദ്ധവും ഷായും അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. ചർച്ച പ്രതികൂലമല്ലെന്നാണ്ചർച്ചക്കുശേഷം പുറത്തെത്തിയ അമിത് ഷായുടെ ശരീരഭാഷ വ്യക്തമാക്കുന്നത്. മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. 100 ശതമാനം സേനയുമായി സഖ്യം തുടരാനാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചായിരുന്നു ഷായുടെ ചർച്ചക്കുള്ള വരവ്. നേരത്തേ ബോളീവുഡ് നടി മാധുരി ദീക്ഷിതിെൻറ വീട്ടിലെത്തി അമിത് ഷാ പിന്തുണ തേടിയിരുന്നു. ഇവർക്ക് രാജ്യസഭ സീറ്റ് നൽകുമെന്ന അഭ്യൂഹമുണ്ട്. രത്തൻ ടാറ്റ, ലതമേങ്കഷ്കർ തുടങ്ങിയവരെയും അമിത് ഷാ കാണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.