മുംബൈ: ശിവസേന ഉദ്ധവ് വിഭാഗത്തെ വ്യാജമെന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ. തന്റെ പാർട്ടി സ്ഥാപിച്ചത് ബാൽതാക്കറെയാണെന്നും മണ്ണിന്റെ മക്കളുടെ അവകാശങ്ങൾക്കായാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും ഉദ്ധവ് പറഞ്ഞു. തന്റെ പാർട്ടി നിങ്ങളുടെ ഡിഗ്രിയല്ലെന്നും ഉദ്ധവ് താക്കറെ മോദിയെ പരിഹസിച്ചു.
ബാൽ താക്കറെ സ്ഥാപിച്ച ശിവസേനയെയാണ് മോദി വ്യാജമെന്ന് വിളിച്ചത്. അത്തരത്തിൽ വ്യാജമെന്ന് വിളിക്കാൻ ഇത് അദ്ദേഹത്തിന്റെ ഡിഗ്രി സർട്ടിഫിക്കറ്റല്ല. കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിൽ നടന്ന റാലിയിലാണ് മോദി പരാമർശം നടത്തിയത്.
ഇൻഡ്യ സഖ്യത്തിലുള്ള ഡി.എം.കെ സനാതന ധർമ്മത്തെ തകർക്കാൻ നടക്കുകയാണ്. അവർ സനാതന ധർമ്മത്തെ മലേറിയയുമായും ഡെങ്കിയുമായുമാണ് താരതമ്യം ചെയ്യുന്നത്. കോൺഗ്രസും വ്യാജ ശിവസേനയും ഡി.എം.കെയെയാണ് ഇപ്പോൾ റാലികൾക്ക് വിളിക്കുന്നതെന്നായിരുന്നു മോദിയുടെ പ്രസ്താവന.
താക്കറെ കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന ഏക്നാഥ് ഷിൻഡെ പാർട്ടിവിട്ട് ബി.ജെ.പിയോടൊപ്പം ചേർന്ന് സർക്കാറുണ്ടാക്കുകയായിരുന്നു. ഇതോടെ ഉദ്ധവ് താക്കറെക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായിരുന്നു. തുടർന്ന് മഹാരാഷ്ട്ര സ്പീക്കർ രാഹുൽ നർവേക്കർ ഏക്നാഥ് ഷിൻഡെ വിഭാഗമാണ് യഥാർഥ ശിവസേനയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.