മുംബൈ: നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളിലൊന്നായ ബുള്ളറ്റ് ട്രെയിനിൽ പുനരാലോചന നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാനത്ത് നിലവിൽ നടക്കുന്ന വികസന പദ്ധതികളെ കുറിച്ച് വീണ്ടും പരിശോധനയുണ്ടാകുമെന്നും ഉദ്ധവ് വ്യക്തമാക്കി. മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് ജപ്പാെൻറ സാങ്കേതിക സഹായത്തോടെ ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കുന്നത്.
സാധാരണക്കാരുടെ സർക്കാറാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. നിങ്ങൾ ചോദിച്ചത് പോലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ പുനരാലോചനയുണ്ടാകും. എന്നാൽ, പദ്ധതി പൂർണമായും നിർത്തുമോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ഉദ്ധവ് താക്കറെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയിൽ ഉദ്ധവ് സർക്കാർ ധവളപത്രം പുറത്തിറക്കി. അഞ്ച് ലക്ഷം കോടിയാണ് സംസ്ഥാന സർക്കാറിെൻറ ആകെ കടമെന്ന് സഖ്യസർക്കാറിെൻറ ധവളപത്രം വ്യക്തമാക്കുന്നു. എങ്കിലും കർഷകരുടെ വായ്പ എഴുതി തള്ളുന്നത് പരിഗണിക്കുമെന്നും ശിവസേന സർക്കാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.