അഴിമതി: ശിവസേനയിൽ നിന്നും രണ്ട്​ നേതാക്കളെ പുറത്താക്കി 

മുംബൈ: അഴിമതി നടത്തിയ രണ്ട്​ നേതാക്കളെ ശിവസേന സസ്​പെൻഡ്​ ചെയ്​തു. ജഗദീഷ്​ ഷെട്ടി, ദീപക്​ സവാന്ത്​ എന്നിവരെ പാർട്ടിയിൽ നിന്ന്​ പുറത്താക്കിയതായി ശിവസേന അധ്യക്ഷൻ ഉദ്ദവ്​ താക്കറെ അറിയിച്ചു. 
പാർട്ടിയുടെ പേരു പറഞ്ഞ്​ കൈക്കൂലി വാങ്ങിയതിനാണ്​ ജഗദീഷിനെതിരായ നടപടി. വ്യക്തി വൈരാഗ്യത്തി​​​െൻറ പേരിൽ പാർട്ടിയിലെ മുതിർന്ന നേതാവി​​​െൻറ കാര്യങ്ങളിൽ അനാവശ്യ ഇടപെടൽ നടത്തിയതിനാണ്​ ദീപക്​ സവാന്തിനെ പുറത്താക്കിയത്​. 

ആദർശരഹിതമായി പ്രവർത്തിക്കുകയും പാർട്ടിക്ക്​ കളങ്കം വരുത്തുകയും ചെയ്യുന്നവരെ ഒഴിവാക്കി പ്രതിഛായ  തകരാതെ നോക്കാനാണ്​ നടപടിയെന്ന്​ പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. 

നേരത്തെ ബ്രിഹാൻമും​ബൈ മുനിസിപ്പൽ കോപറേഷൻ ​തെരഞ്ഞെടുപ്പിന്​ മുന്നോടിയായി  വിമതരായ 26 നേതാക്കളെയും പ്രവർത്തകരെയും പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. 

Tags:    
News Summary - Uddhav Thackeray Suspends 2 Shiv Sena Leaders for Indulging in 'Malpractices'- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.