മുംബൈ: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി ദ്രൗപതി മുർമുവിനെ പിന്തുണക്കുമെന്ന് ഉദ്ധവ് താക്കറെ പക്ഷം. ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയിൽ 22ൽ 16 പേരും മുർമുവിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം.
എന്നാൽ ഇത് ബി.ജെ.പിക്കുള്ള പിന്തുണ അല്ലെന്നും പാർട്ടി വ്യക്തമാക്കി. മുർമു ഗോത്ര വർഗത്തിൽ നിന്നുള്ള സ്ഥാനാർഥിയായത് കൊണ്ടാണ് അനുകൂലിക്കുന്നതെന്ന് പാർട്ടി അറിയിച്ചു.
ഗോത്രവർഗത്തിൽ നിന്ന് ഇന്ത്യയുടെ രാഷ്ട്രപതിയാകാൻ സാധ്യത ഉള്ള ആദ്യ വനിതയാണ് മുർമു. മഹാരാഷ്ട്രയിൽ ധാരാളം ഗോത്രവർഗ്ഗക്കാരുണ്ട്. നിയമസഭയിൽ അംഗങ്ങളുമുണ്ട്. ശിവസൈനികരിൽ വലിയൊരു ശതമാനവും ഗോത്രവർഗക്കാർ തന്നെയെന്നും ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയുടെ 10 ശതമാനം ജനസംഖ്യയും പട്ടികവർഗക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.