ചെന്നൈ: ദ്രാവിഡ മുന്നേറ്റ കഴകം എം.എൽ.എയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനും മന്ത്രിസഭയിലേക്ക്. ബുധനാഴ്ച ഉദയനിധി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. യുവ ജനക്ഷേമം, കായിക വികസനം എന്നീ വകുപ്പുകളാണ് ഉദയനിധിക്ക് ലഭിക്കുക.
2019 മുതൽ ഡി.എം.കെയുടെ യൂത്ത്‍വിങ് സെക്രട്ടറിയാണ് ഉദയനിധി. സ്റ്റാലിനും 1982 മുതൽ 2017 വരെ ഈ പദവി വഹിച്ചിരുന്നു. 2021ലാണ് ആദ്യമായി ഉദയനിധി എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടത്. അതിനു മുമ്പ് പാർട്ടിയുടെ മുഖ്യ പ്രചാരകനായിരുന്നു. എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്റെ മണ്ഡലമായ ചെപൂക്കിൽ റോബോട്ടിക് സീവേജ് ക്ലീനറെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. തമിഴ്നാട്ടിൽ ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി അവതരിപ്പിക്കുന്നത്.
രാഷ്ട്രീയത്തിനു പുറമെ സിനിമയിലും കഴിവുതെളിയിച്ചിട്ടുണ്ട് ഇദ്ദേഹം. എം. രാജേഷ് സംവിധാനം ചെയ്ത ഒരു കാൽ ഒരു കണ്ണാടിയാണ് അഭിനയിച്ച പ്രധാന സിനിമ. കുരുവി, ആദവൻ, വണക്കം ചെന്നൈ എന്നീ സിനിമകളുടെ നിർമാതാവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.