സനാതനധർമ്മ​ത്തെ പറ്റി മിണ്ടരുതെന്ന് പവൻ കല്യാൺ; കാത്തിരുന്ന് കാണാമെന്ന് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: സനാതനധർമ്മത്തെ സംബന്ധിക്കുന്ന ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. സനാതന ധർമ്മത്തെ കുറിച്ച് അഭിപ്രായം പറയരുതെന്ന പവൻ കല്യാണിന്റെ പരാമർശത്തോടായിരുന്നു ഉദയനിധി സ്റ്റാലിന്റെ മറുപടി.

സനാതന ധർമ്മം ഒരു വൈറസാണെന്നും അത് നശിപ്പിക്കപ്പെടുമെന്നും ആരും പറയരുത്. ഇത് ആര് പറഞ്ഞാലും അവർക്ക് സനാതന ധർമ്മത്തെ ഒന്നും ചെയ്യാൻ കഴിയില്ല. സനാതന ധർമ്മം തുടച്ചുനീക്കാൻ ശ്രമിച്ചാൽ ബാലാജി ഭഗവാന്റെ പാദങ്ങളിൽ നിന്നും അവർ തുടച്ചുനീക്കപ്പെടുമെന്നായിരുന്നു പവൻ കല്യാണി​ന്റെ പ്രസ്താവന. ഇതിന് നമുക്ക് കാത്തിരുന്ന് കാണാമെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ മറുപടി.

സനാതന ധർമ്മത്തെ സംരക്ഷിക്കുന്നതിനായി ദേശീയതലത്തിൽ ശക്തമായ നിയമം വേണം. അത് രാജ്യം മുഴുവൻ ഉടൻ നടപ്പിലാക്കണം. നിയമത്തിന്റെ ഭാഗമായി സനാതന ധർമ്മം സംരക്ഷിക്കുന്നതിനുള്ള ബോർഡ് സ്ഥാപിക്കണം. ബോർഡിന്റെ ചെലവുകൾക്കായി വർഷം തോറും പണം നൽകണമെന്നും പവൻ കല്യാൺ ആവശ്യപ്പെട്ടിട്ടുണ്ട്.

സനാതന ധര്‍മം കേവലം എതിര്‍ക്കെപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന് ഡി.എം.കെ. നേതാവും തമിഴ്‌നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു. സനാതന ധര്‍മത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകര്‍ച്ചവ്യാധികളോട്‌ താരതമ്യപ്പെടുത്തിയായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. സനാതന ധര്‍മം സാമൂഹികനീതിക്ക് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Udhayanidhi Stalin on pawan kalyan remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.