ഉഡുപ്പിയിൽ ക്ലിക്ക് ആവാതെ ബി.ജെ.പിയുടെ ‘ഒളി കാമറ’; മൂന്ന് വിദ്യാർഥിനികൾക്ക് സോപാധിക ജാമ്യം

മംഗളൂരു: "ഇത് ബ്രേക്കിങ് ന്യൂസ് അല്ല, വിദ്യാർഥിനികളുടെ, വനിതകളുടെ പ്രശ്നം’ -ഉഡുപ്പി നേത്ര ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് അധികൃതരോടും വിദ്യാർഥിനികളോടും ഏറെ നേരം സംസാരിച്ച് പുറത്തിറങ്ങിയപ്പോൾ തന്നെ വളഞ്ഞ മാധ്യമപ്രവർത്തകരോട് ദേശീയ വനിത കമ്മീഷൻ അംഗവും നടിയുമായ ഖുശ്ബു സുന്ദർ പറഞ്ഞു.

ഉഡുപ്പി കോളജ് സംഭവത്തിൽ പ്രതിസ്ഥാനത്ത് മൂന്ന് മുസ്‌ലിം പെൺകുട്ടികൾ ആണെന്നറിഞ്ഞതോടെ ബി.ജെ.പിയും ഘടകങ്ങളും അവരുടെ സ്ഥിരം അജണ്ടകളുമായി തെരുവിൽ ഇറങ്ങിയ വേളയിലാണ് ദേശീയ വനിത കമ്മീഷൻ അംഗം വേറിട്ട നിലപാട് സ്വീകരിച്ചത്. തലങ്ങും വിലങ്ങും ചോദ്യങ്ങൾ തൊടുത്ത മാധ്യമ പ്രവർത്തകരോട് "അവിടെ ഒളികാമറ ഇല്ല. ആ പേരിൽ പ്രചരിക്കുന്ന വിഡിയോകൾ വ്യാജമാണ്. നിങ്ങൾ അങ്ങിനെയാണോ ആഗ്രഹിക്കുന്നത്?’ എന്ന് ഖുശ്ബുവിന് പറയേണ്ടി വന്നു.

കോ​ള​ജ് ഡ​യ​റ​ക്ട​ർ ര​ശ്മി, അ​ക്കാ​ദ​മി​ക് കോ​ഓ​ഡി​നേ​റ്റ​ർ ബാ​ല​കൃ​ഷ്ണ, പ്രി​ൻ​സി​പ്പ​ൽ ര​ജീ​പ് മൊ​ണ്ട​ൽ, ജി​ല്ല നി​യ​മ സേ​വ​ന അ​തോ​റി​റ്റി അ​ഭി​ഭാ​ഷ​ക മേ​രി ശ്രേ​സ്ത എ​ന്നി​വ​ർ പ്രാ​ഥ​മി​ക ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. കോ​ള​ജി​ൽ മൂ​ന്നു​വി​ദ്യാ​ർ​ഥി​നി​ക​ൾ സ​ഹ​പാ​ഠി​യു​ടെ ത​മാ​​ശ വി​ഡി​യോ (പ്രാ​ങ്ക്) ചി​ത്രീ​ക​രി​ച്ച സം​ഭ​വം വ​ർ​ഗീ​യ പ്ര​ശ്ന​മാ​ക്കി മാ​റ്റാ​ൻ സം​ഘ്പ​രി​വാ​ർ ​ശ്ര​മി​ക്കു​ന്നു​ണ്ട്. ഉ​ട​ൻ അ​ധി​കൃ​ത​ർ​ക്ക് മു​ന്നി​ൽ ദൃ​ശ്യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ ഡി​ലീ​റ്റ് ചെ​യ്യു​ക​യും മാ​പ്പു​പ​റ​യു​ക​യും ചെ​യ്തു.

ഉഡുപ്പി കോളജിൽ സഹപാഠിയുടെ സ്വകാര്യത പകർത്തി എന്ന കേസിൽ പ്രതി ചേർക്കപ്പെട്ട മൂന്ന് വിദ്യാർഥിനികൾക്ക് വെള്ളിയാഴ്ച ഉഡുപ്പി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സോപാധിക ജാമ്യം അനുവദിച്ചു. മൂന്നു പേരും അഡ്വ. അസദുല്ല കട്പാടി മുഖേന ജഡ്ജി ശ്യാം പ്രകാശ് സമക്ഷം ഹാജരായി ജാമ്യ അപേക്ഷ സമർപ്പിക്കുകയായിരുന്നു.

20,000 രൂപ വീതം കോടതിയിൽ കെട്ടിവെക്കുകയും ഓരോ ആൾ വീതം ജാമ്യം നിൽക്കുകയും ചെയ്തു. കേസ് അന്വേഷണ ഏജൻസികളുമായി സഹകരിക്കണം, വാദ വേളയിൽ കോടതിയിൽ വീഴ്ച വരുത്താതെ ഹാജരാകണം എന്നിവയാണ് വ്യവസ്ഥകൾ.

ജൂ​ലൈ 18നാ​യി​രു​ന്നു സം​ഭ​വം. കാ​മ്പ​സി​ലെ പ്രശ്നം ഉ​ഡു​പ്പി എം.​എ​ൽ.​എ യ​ശ്പാ​ൽ സു​വ​ർ​ണ​യും ബി.​ജെ.​പി​യു​മാ​ണ് വി​വാ​ദ​മാ​ക്കി​യ​ത്. സം​ഘ്പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ സ​മ​രം ന​ട​ത്തു​ക​യും ചെ​യ്തു. ഉ​ഡു​പ്പി​യി​ലെ വി​ഡി​യോ എ​ന്ന പേ​രി​ൽ മ​റ്റൊ​രു വി​ഡി​​യോ​യി​ൽ ക​ന്ന​ട സം​സാ​രം എ​ഡി​റ്റ് ചെ​യ്ത് ​ചെ​ന്നൈ ആ​സ്ഥാ​ന​മാ​യ യൂ ​ട്യൂ​ബ് ചാ​ന​ലി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ന്റെ പേ​രി​ൽ ക​ലു സി​ങ് ചൗ​ഹാ​ൻ എ​ന്ന​യാ​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

നി​ല​വി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഉ​ഡു​പ്പി കോ​ള​ജി​ലെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ല്ലെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു. ഇ​ത് ചെ​റി​യ സം​ഭ​വ​മാ​ണെ​ന്നും മു​ൻ​കാ​ല​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ആ​രും അ​തി​ന് രാ​ഷ്ട്രീ​യ നി​റം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ഇ​പ്പോ​ൾ ബി.​ജെ.​പി രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

അതിനിടെ, വിദ്യാർഥിനികളെ അറസ്റ്റ് ചെയ്ത് തുടർ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി ഉഡുപ്പി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച ഉഡുപ്പിയിൽ റാലി നടത്തി. പാർട്ടി ജില്ല കമ്മിറ്റി ഓഫിസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി ബണാജെയിൽ ജില്ല പൊലീസ് സൂപ്രണ്ട് ഓഫിസ് പരിസരത്ത് സമാപിച്ചു. അക്രമ സാധ്യത മുൻനിർത്തി വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു.

പോപുലർ ഫ്രണ്ട് വനിത വിഭാഗം സജീവമാവുന്നതിന്റെ സൂചനയാണ് ഉഡുപ്പി കോളജിൽ ഹിന്ദു വിദ്യാർഥിനിയുടെ സ്വകാര്യത മുസ്‌ലിം വിദ്യാർഥിനികൾ പകർത്തിയ സംഭവം എന്ന് റാലിയെ സംബോധന ചെയ്ത ഉടുപ്പി എംഎൽഎ യശ്പാൽ സുവർണ പറഞ്ഞു. ദേശീയ വനിത കമ്മീഷൻ അംഗം ഖുശ്ബു സുന്ദറിന് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് നൽകിയതെന്ന് ബൈന്തൂർ എം.എൽ.എ ഗുരുരാജ് ഗന്തെഹൊളെ പറഞ്ഞു.

അത് വിശ്വസിച്ചാണ് ഖുശ്ബു ഒളികാമറ ഇല്ലെന്ന് പറയുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എം.എൽ.എമാരായ ഗുർമെ സുരേഷ് ഷെട്ടി, കിരൺ കൊഡ്ഗി, മുൻ എം.എൽ.എ രഘുപതി ഭട്ട്,ജില്ല പ്രസിഡന്റ് സുരേഷ് നായക് കുള്ളടി എന്നിവർ പ്രസംഗിച്ചു.

ഖുശ്ബു സന്ദർശിക്കേണ്ടത് മണിപ്പൂർ -കൃപ അമർ ആൽവ

ഇല്ലാത്ത ഒളി ക്യാമറ തേടി ഉഡുപ്പിയിൽ വരുന്നതിന് പകരം സ്ത്രീത്വം മറയില്ലാതെ പിച്ചിച്ചീന്തപ്പെടുന്ന മണിപ്പൂരിലേക്കാണ് ദേശീയ വനിത കമ്മീഷൻ അംഗം ഖുശ്ബു സുന്ദർ സന്ദർശനം നടത്തേണ്ടിയിരുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കൃപ അമർ ആൽവ പറഞ്ഞു. ഇതുവരെ അവിടെ പോവാത്തത് വനിത സംരക്ഷണ ചുമതലയുള്ള എൻ.സി.ഡബ്ല്യുവിന്റെ പരാജയമാണെന്ന് മുൻ കർണാടക ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കൂടിയായ കൃപ കൂട്ടിച്ചേർത്തു.

Tags:    
News Summary - Udupi washroom case: NCW member rejects communal angle before probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.