വിജയ്​ മല്യയെ നാട്ടിലെത്തിക്കാനുള്ള രഹസ്യനടപടികൾ പുരോഗമിക്കുകയാണെന്ന്​ കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: രാജ്യത്ത്​ നിന്ന്​ വായ്​പയെടുത്ത്​ മുങ്ങിയ വിജയ്​ മല്യയെ തിരികെയെത്തിക്കുന്നതിനുള്ള രഹസ്യനടപടികൾ പുരോഗമിക്കുകയാണെന്ന്​ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. കേന്ദ്രസർക്കാറും യു.​െക സർക്കാറും തമ്മിൽ ചില രഹസ്യ നടപടികൾ പൂർത്തിയാക്കാനുണ്ട്​ അതിന്​ ശേഷം മല്യയെ നാട്ടിലെത്തിക്കുമെന്നും കേ​ന്ദ്രസർക്കാർ കോടതിയിൽ നിലപാടറിയിച്ചു.

അതേസമയം വിജയ്​ മല്യയെ എപ്പോൾ നാട്ടിലെത്തിക്കാൻ സാധിക്കുമെന്നത്​ സംബന്ധിച്ച്​ വിവരങ്ങളറിയിക്കാൻ മല്യയുടെ അഭിഭാഷകരോട്​ കോടതി ആവശ്യപ്പെട്ടു. നവംബർ രണ്ടിനകം ഇക്കാര്യം അറിയിക്കാനാണ്​ ഉത്തരവ്​. വിജയ്​ മല്യയെ തിരികെ എത്തിക്കുന്നത്​ സംബന്ധിച്ച്​ വിദേശകാര്യമന്ത്രാലയമാണ്​ സുപ്രീംകോടതിയിൽ നിലപാട്​ അറിയിച്ചത്​.

ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്ന്​ 9,000 കോടി വായ്​പയെടുത്താണ്​ മല്യ വിദേശത്തേക്ക്​ മുങ്ങിയത്​. 2016 മുതൽ മല്യയെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ്​ കേ​ന്ദ്രസർക്കാർ.

Tags:    
News Summary - UK "Secret Proceedings" Stalling Vijay Mallya Return, Not In Loop: Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.