മംഗളൂരു: താലിബാൻ കൈയടക്കിയ അഫ്ഗാനിസ്താനിൽ നിന്ന് മംഗളൂരു ഉള്ളാൾ സ്വദേശി മെൽവിൻ (42) വീട്ടിലെത്തി. കാബൂൾ പട്ടാള ക്യാമ്പിലെ നാറ്റോ ആശുപത്രിയിൽ ഇലക്ട്രിക്കൽ മെയിൻറനൻസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ബുധനാഴ്ച പുലർച്ച അഞ്ചിന് കാബൂളിൽനിന്ന് പുറപ്പെട്ട ഇന്ത്യൻ സായുധ വിമാനത്തിലാണ് ഇദ്ദേഹമെത്തിയത്.
ഗുജറാത്ത് രാംനഗർ വഴി ഡൽഹിയിലെത്തി. അവിടെനിന്ന് ഇന്നലെ വീട്ടിലെത്തി. മെൽവിെൻറ സഹോദരൻ ഡെമി കാബൂളിൽ പട്ടാള ക്യാമ്പിൽ എയർകണ്ടീഷൻ മെക്കാനിക്കാണ്. താൻ വിമാനം കയറുമ്പോൾ അവൻ സുരക്ഷിതനായി കാബൂൾ വിമാനത്താവളത്തിൽ വിമാനം കാത്തിരിപ്പുണ്ടായിരുന്നുവെന്നും മെൽവിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.