ഉമേഷ് പാൽ വധക്കേസ്; ആതിഖ് അഹമ്മദിന്റെ ഭാര്യാസഹോദരൻ പിടിയിൽ

ലഖ്നോ: ഉമേഷ് പാൽ വധക്കേസിൽ ആതിഖ് അഹമ്മദിന്റെ ഭാര്യാസഹോദരൻ അഖ്‌ലാഖ് അഹമ്മദിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്‌.ടി.എഫ്) പ്രയാഗ്‌രാജ് പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. 2005ൽ ബി.എസ്‌.പി എം.എൽ.എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിന്റെ കൊലപാതകികൾക്ക് പണം നൽകിയതിൽ അഖ്‌ലാഖ് അഹമ്മദിന് പ്രധാന പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഫെബ്രുവരി 24നാണ് ഉമേഷ് പാൽ വെടിയേറ്റ് മരിച്ചത്. ബി.എസ്‌.പി നിയമസഭാംഗം രാജു പാലിന്റെ കൊലപാതകക്കേസിലെ മുഖ്യപ്രതിയാണ് ആതിഖ് അഹമ്മദ്. കൊലപാതകത്തിലെ മുഖ്യസാക്ഷിയായ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. കഴിഞ്ഞ 43 വർഷത്തിനിടെ നൂറിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള ആതിഖ് അഹമ്മദ് ആദ്യമായാണ് ഒരു കേസിൽ ശിക്ഷിക്കപ്പെടുന്നത്. ആതിഖ് അഹമ്മദിന് പുറമെ ദിനേശ് പാസി, ഖാൻ സൗലത്ത് ഹനീഫ് എന്നിവർക്ക് ജീവപര്യന്തം തടവും മൂന്ന് പ്രതികൾക്ക് 5000 രൂപ വീതം പിഴയും കോടതി വിധിച്ചു.

ഉമേഷ് പാൽ വധക്കേസിൽ മീററ്റ് സ്വദേശിയായ അഖ്‌ലാഖ് അഹമ്മദിനെ പൊലീസ് ഒന്നിലധികം തവണ ചോദ്യം ചെയ്യുകയും വെറുതെ വിടുകയും ചെയ്‌തിരുന്നു. ഇപ്പോൾ മീററ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 2006ൽ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഗുണ്ടാസംഘത്തിൽപ്പെട്ട അതിഖ് അഹമ്മദിനെയും മറ്റ് രണ്ട് പേരെയും കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. അഹമ്മദിന്റെ സഹോദരൻ അഷ്‌റഫ് എന്ന ഖാലിദ് അസിമിനെയും മറ്റ് ആറ് പേരെയും കോടതി വെറുതെ വിട്ടിരുന്നു.

Tags:    
News Summary - Umesh Pal murder case; Atiq Ahmed's brother-in-law arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.