ആവശ്യക്കാരേറി; ‘രാമചരിതമാനസം’ സൗജന്യമാക്കി പ്രസാധകർ

ഗോ​ര​ഖ്പു​ർ: ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​ർ​​ന്ന​തോ​ടെ അ​യോ​ധ്യ​യി​ലെ പ്ര​തി​ഷ്ഠാ​ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി രാ​മ​ച​രി​ത​മാ​ന​സം പു​സ്ത​കം സൗ​ജ​ന്യ​മാ​യി ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി പ്ര​സാ​ധ​ക​രാ​യ ഗീ​ത പ്ര​സ്. അ​യോ​ധ്യ​യി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠ​യു​ടെ തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​ർ​ന്ന​ത്.

പ​രി​മി​തി​ക​ൾ കാ​ര​ണം ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് പു​സ്ത​കം അ​ച്ച​ടി​ച്ച് വി​ത​ര​ണം​ ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ല. നി​ല​വി​ൽ ഗീ​ത പ്ര​സ് വെ​ബ്സൈ​റ്റി​ൽ പു​സ്ത​ക​ത്തി​ന്റെ കോ​പ്പി ല​ഭ്യ​മാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ചൊ​വ്വാ​ഴ്ച മു​ത​ൽ സൗ​ജ​ന്യ​മാ​യി പു​സ്ത​കം ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. 

Tags:    
News Summary - Unable to meet demand, Gita Press to allow free download of 'Ramcharitmanas'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.