ന്യൂഡൽഹി: തീവ്രവാദത്തിന് ധനസഹായം നൽകിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കശ്മീർ വിഘടനവാദി നേതാവ് യാസീൻ മാലികിനെ അനുകൂലിച്ച് ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോഓപറേഷൻ (ഐ.ഒ.സി) മനുഷ്യാവകാശ വിഭാഗം നടത്തിയ പരാമർശത്തിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു.
ഭീകരവാദത്തെ ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കരുതെന്നും അത്തരത്തിലുള്ള ഒ.ഐ.സിയുടെ പരാമർശം അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിന്റെയും (യു.എ.പി.എ) ഇന്ത്യൻ ശിക്ഷ നിയമത്തിലെയും (ഐ.പി.സി) വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രത്യേക കോടതി ജഡ്ജി യാസീൻ മാലികിന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.