ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിലെ സി.ബി.ഐ അന്വേഷണം ചോദ്യം ചെയ്ത് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നൽകിയ അപ്പീലിൽ നവംബർ 22ന് ഹൈകോടതി വാദം കേൾക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വർലെയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് വാദം കേൾക്കാനായി മാറ്റുകയായിരുന്നു. മുൻ സിദ്ധരാമയ്യ സർക്കാറിൽ ഊർജ മന്ത്രിയായിരിക്കെ ശിവകുമാർ ബിനാമി ഇടപാടുകളിലൂടെ 74.93 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പദിച്ചുവെന്നതാണ് കേസ്.
അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ തന്നെ കുറ്റവിചാരണ ചെയ്യാൻ 2019 സെപ്റ്റംബറിൽ സി.ബി.ഐക്ക് അനുമതി നൽകിയ ബി.ജെ.പി സർക്കാറിന്റെ നടപടി അന്യായമാണെന്നുകാണിച്ച് ശിവകുമാർ നൽകിയ ഹരജി ഏപ്രിൽ 20ന് ഹൈകോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. തുടർന്നാണ് അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.