ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ തെൻറ പിൻഗാമിയെ തെരഞ്ഞെടുക്കാതെ പടിയിറങ്ങിയേക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ എൻ.വി. രമണ, റോഹിങ്ടൺ നരിമാൻ, യു.യു. ലളിത്, എ.എം. ഖാൻവിൽക്കർ എന്നിവരടങ്ങുന്ന കൊളീജിയവും കേന്ദ്ര സർക്കാറും തമ്മിലെ അഭിപ്രായഭിന്നതയാണ് അടുത്ത ചീഫ് ജസ്റ്റിനെ തെരഞ്ഞെടുക്കുന്നത് വൈകുന്നതിന് പിന്നിെലന്നാണ് സൂചന.
2019 നവംബറിൽ അധികാരമേറ്റ ജസ്റ്റിസ് എസ്.എ. ബോബ്ഡെ 14 മാസത്തെ സേവനത്തിന് ശേഷം ഏപ്രിൽ 23ന് വിരമിക്കുകയാണ്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെക്കു പിന്നാലെ ജസ്റ്റിസ് ഇന്ദു മൽഹോത്രയും രണ്ടുമാസത്തിനുള്ളിൽ വിരമിക്കും. കൂടാതെ, ജസ്റ്റിസുമാരായ അശോക് ഭൂഷൺ, റോഹിങ്ടൺ നരിമാൻ, നവീൻ സിൻഹ എന്നിവരും ഈ വർഷം വിരമിക്കും. 34 ജഡ്ജിമാർ ഉണ്ടാകേണ്ടിടത്ത് നിലവിൽ 30 ജഡ്ജിമാരുമായാണ് സുപ്രീംകോടതി പ്രവർത്തിക്കുന്നത്. കെട്ടിക്കിടക്കുന്ന നിരവധി കേസുകളെയാണ് ജഡ്ജിമാരുടെ കുറവ് ബാധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.