ചെന്നൈ: അര നൂറ്റാണ്ട് മുൻപ് ഉണ്ടായ കടൽക്ഷോഭത്തിൽ മുങ്ങിപ്പോയ ധനുഷ്കോടിയിലെ ഭൂഗർഭ പാലം കണ്ടെത്തി. ഒരാഴ്ചയായി അതിശക്തമായ കാറ്റും കടൽക്ഷോഭവുമാണ് രാമേശ്വരം - ധനുഷ്‌കോടി ഭാഗത്ത് അനുഭവപ്പെടുന്നത്. ഇതുമൂലം കടലിന്‍റെ ഒരു ഭാഗം പിൻവാങ്ങുകയും കരയുടെ ഭാഗം പുതുതായി പ്രത്യക്ഷപ്പെടുകയുമായിരുന്നു. ഈ നിലയിലാണ് 1964-ലെ ധനുഷ്‌കോടി മേഖലയിൽ തുടർച്ചയായ കടൽക്ഷോഭത്തിൽ മുങ്ങിപ്പോയ പാലം മണൽപരപ്പിൽ പ്രത്യക്ഷപ്പെട്ടത്.
തറയിൽ കോൺക്രീറ്റ് പൈപ്പുകൾ ഇട്ടാണ് പാലം നിർമിച്ചിരിക്കുന്നത്. തെക്ക് നിന്ന് വടക്കോട്ടും വടക്ക് നിന്ന് കടലിലേക്കും കടൽവെള്ളം ഒഴുകുന്ന നിലയിലാണ് പാലം. നിലവിൽ ധനുഷ്കോടിയിലെത്തുന്ന വിനോദസഞ്ചാരികൾ തറപാലം കണ്ട് അൽഭുതപ്പെടുകയും മൊബൈൽഫോണുകളിൽ ഫോട്ടോയെടുത്തും പോകുന്നു.
1964 വരെ രാമേശ്വരത്തേക്കാൾ വലിയ നഗരമായിരുന്നു ധനുഷ്‌കോടി. ഇവിടെ നിന്ന് ശ്രീലങ്കയുടെ തലസ്ഥാനത്തേക്ക് കപ്പൽ ഗതാഗതം ഉണ്ടായിരുന്നു. മധുരയിൽനിന്ന് ധനുഷ്കോടിയിലേക്ക് തീവണ്ടി സർവീസുമുണ്ടായിരുന്നു. സ്കൂൾ, പോസ്റ്റ് ഓഫീസ്, ആശുപത്രി, ക്ഷേത്രങ്ങൾ, തുറമുഖം തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള നഗരം 1964 ഡിസംബർ 23 ന് ഉണ്ടായ കൊടുങ്കാറ്റിൽ പൂർണമായും നശിച്ചു.
ഇതേതുടർന്ന് ധനുഷ്‌കോടിയിൽ ജനങ്ങൾക്ക് താമസിക്കുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തി. എങ്കിലും ഇപ്പോഴും നിരവധി മൽസ്യ തൊഴിലാളി കുടുംബംങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. രാമേശ്വരത്തുനിന്ന് 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ധനുഷ്‌കോടിയിൽ നിരവധി വിനോദസഞ്ചാരികളുമെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.