ന്യൂഡൽഹി: അടുത്തവർഷം ജുലൈ മുതൽ രാജ്യവ്യാപകമായി ഡ്രൈവിങ് ലൈസൻസും വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും (ആർ.സി) ഒരേ രൂപത്തിലാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. പുതിയ സ്മാർട്ട് ഡ്രൈവിങ് ലൈസൻസിലും ആർ.സിയിലും മൈക്രോ ചിപ്പും ക്യൂ.ആർ കോഡുമുണ്ടാകും.
എ.ടി.എം കാർഡിെൻറ അതേ സവിശേഷതയാകും ഇതിലുണ്ടാവുക. ലൈസൻസും ആർ.സിയും പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇതിൽനിന്ന് എല്ലാ വിവരങ്ങളും ലഭിക്കും. നിലവിൽ ഒാരോ സംസ്ഥാനത്തും വ്യത്യസ്ത രൂപത്തിലാണ് ഡ്രൈവിങ് ലൈസൻസും ആർ.സിയും നൽകുന്നത്. പുതിയ ലൈസൻസിനും ആർ.സിക്കും 15-20 രൂപ മാത്രമേ െചലവുവരുള്ളൂവെന്ന് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.