ന്യൂഡൽഹി: രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം കൊണ്ടു വരുമെന്നും ഗവേഷണ മേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും രണ്ടാം മോ ദി സർക്കാറിന്‍റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം. വിേദശി വിദ്യാർഥികളെ രാജ്യത്തേക്ക് ആകർഷിക്കാൻ 'സ്റ്റഡി ഇൻ ഇന്ത്യ' എന്ന പേരിൽ പ്രത്യേക പദ്ധതി തയാറാക്കും. നാഷണൽ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിച്ച് ഗവേഷണ മേഖലയിൽ ഗ്രാന്‍റ് അനുവദിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ 400 കോടി അനുവദിക്കും. ഉന്നത വിദ്യാഭ്യാസ ബിൽ ഈ വർഷം പാസാക്കും. സാമൂഹിക പരിഷ്കർത്താവ് ബസവേശ്വരയുടെ അധ്യാപനങ്ങൾ കേന്ദ്രസർക്കാർ പിന്തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കന്നി ബജറ്റിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.