ന്യൂഡൽഹി: രണ്ടാം മോദിസർക്കാറിെൻറ ഒന്നാം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിർമല സീ താരാമൻ മുന്നോട്ടുവെച്ച മുദ്രാവാക്യം ‘ഗാവ്, ഗരീബ്, കിസാൻ’ എന്നാണ്. ഇൗ സർക്കാറിെൻറ മു ൻഗണന മേഖല ഗ്രാമവും ദരിദ്ര ജനതയും കർഷകരുമെന്നാണ് മന്ത്രി പറഞ്ഞതെങ്കിലും ബജറ്റ ിലെ ഉൗന്നൽ കോർപറേറ്റ് ‘മേലാളർ’ തന്നെ.
കടക്കെണി നേരിടുന്ന കർഷകർക്ക് ആശ്വാസം ക ണ്ടെത്താൻ ബജറ്റിൽ ഒന്നുമില്ല. വ്യവസായ മാന്ദ്യത്തിനും നാലര പതിറ്റാണ്ടിനിടയിലെ ഉയ ർന്ന തോതിൽ നിൽക്കുന്ന തൊഴിലില്ലായ്മക്കും മുന്നിൽ ബജറ്റ് മൗനം. പിടിമുറുക്കുന്ന മാന്ദ്യത്തിനിടയിൽ നിക്ഷേപത്തിനും വിഭവ സമാഹരണത്തിനും കാണുന്ന വഴികൾ സ്വകാര്യവത്കരണം, ഒാഹരി വിൽപന, വിദേശനിക്ഷേപം ആകർഷിക്കൽ എന്നിവയാണ്.
മൂന്നുവർഷം പിന്നിട്ട് സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികം എത്തുേമ്പാൾ എല്ലാവർക്കും വീട്, കുടിവെള്ളം, വൈദ്യുതി, പാചകവാതകം എന്നിവയുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനമാണ് ഇൗ ബജറ്റിൽ ഏറ്റവും ജനകീയം. ഇൗ വഴിക്കുള്ള പ്രവർത്തനം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സർക്കാറിന് പ്രയോജനപ്പെട്ടുവെന്ന തിരിച്ചറിവിലാണ് പുതിയ പ്രഖ്യാപനം. ഒപ്പം, സ്റ്റാർട്ടപ്പുകൾക്ക് വിവിധ പ്രോത്സാഹനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ‘അച്ഛേ ദിൻ’ എന്നതിൽ തുടങ്ങി ‘ന്യൂ ഇന്ത്യ’യിൽ എത്തിനിൽക്കുന്ന മുദ്രാവാക്യപ്പെരുമഴ തന്നെ സാധാരണക്കാരനെ ആകർഷിക്കാൻ കൊണ്ടുവന്നിട്ടുണ്ടെങ്കിലും, ബജറ്റിലെ പ്രധാന നിർദേശങ്ങൾ മിക്കതും കോർപറേറ്റ് സൗഹൃദത്തിെൻറ പുതിയ ചുവടുകളാണ്. റെയിൽവേ, വ്യോമയാനം എന്നിവയിലും മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിലും കൂടുതൽ സ്വകാര്യവത്കരണം പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ.
പൊതുമേഖല സ്ഥാപനങ്ങളിൽ സർക്കാറിന് ചുരുങ്ങിയത് 51 ശതമാനം ഒാഹരിയെന്ന വ്യവസ്ഥപോലും പൊളിച്ചെഴുതുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഒാഹരിവിൽപന വേഗത്തിലാക്കി കൂടുതൽ ധനസമാഹരണം നടത്താനുള്ള സർക്കാറിെൻറ പ്രത്യേക താൽപര്യം അതിൽ പ്രകടം. എയർ ഇന്ത്യയുടെ ഒാഹരി വീണ്ടും വിൽപനക്കുവെച്ചു. ഇതെല്ലാം വഴി 1.05 ലക്ഷം കോടി രൂപ ഇനിയുള്ള ഒമ്പതു മാസങ്ങളിൽ സമാഹരിക്കുകയാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യ വികസനത്തിന് ലക്ഷംകോടി രൂപയാണ് പ്രതിവർഷം ഇന്ത്യക്ക് വേണ്ടത്.
ഇതിലേക്ക് സ്വകാര്യ മേഖല, പുറം നിക്ഷേപകർ, പ്രവാസികൾ എന്നിവരുടെ നിക്ഷേപം സമാഹരിക്കാൻ വ്യവസ്ഥകൾ ഉദാരമാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ നിക്ഷേപിക്കാൻ വ്യവസായ നടത്തിപ്പു വ്യവസ്ഥകളും ഉദാരമാക്കുന്നു. ഭവനവായ്പ എടുക്കുന്നവർക്ക് ആദായനികുതിയിൽ കൂടുതൽ ഇളവുകൾ നൽകിയത് റിയൽ എസ്റ്റേറ്റ് രംഗത്തെ മരവിപ്പ് മാറ്റാനുള്ള പുതിയ ശ്രമമാണ്. ഒന്നര ലക്ഷം വരെയുള്ള പലിശക്കുകൂടി നികുതിയിളവ് അനുവദിക്കും.പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്.ഡി.െഎ) സംബന്ധിച്ച സർക്കാർ നയം ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസ് തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. നയം സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് തൊഴിലാളി സമൂഹത്തെ ബോധ്യപ്പെടുത്തണമെന്ന് ബജറ്റിനു പിന്നാലെ ബി.എം.എസ് പരസ്യമായി ആവശ്യപ്പെട്ടു. പൊതു സ്വകാര്യ പങ്കാളിത്ത, ഒാഹരി വിൽപന നടപടികളിലും ബി.എം.എസ് അമർഷം പ്രകടിപ്പിച്ചിട്ടുണ്ട്.
പെട്രോൾ, ഡീസൽ വില വർധിപ്പിച്ച സാഹചര്യം ബോധ്യപ്പെടുത്തണമെന്നാണ് മറ്റൊരു ആവശ്യം. ബി.ജെ.പിക്ക് വോട്ടു ചെയ്തവരെയും ബജറ്റ് തൃപ്തിപ്പെടുത്തുന്നില്ല എന്നർഥം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.