ഏഴ് ലക്ഷം വരെ ആദായ നികുതിയില്ല

2023-02-01 11:29 IST

കാർഷിക വായ്പ 20 ലക്ഷം കോടിയായി ഉയർത്തും

കാർഷിക വായ്പ 20 ലക്ഷം കോടിയായി ഉയർത്തും; മൃഗസംരക്ഷണം, ക്ഷീരോൽപാദനം, മത്സ്യബന്ധനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും 

2023-02-01 11:24 IST

ബജറ്റിൽ 7 മുൻഗണനാ വിഷയങ്ങൾ

1. വികസനം

2. യുവശക്തി

3. കർഷകക്ഷേമം

4. പിന്നാക്കക്ഷേമം

5. ഊർജസംരക്ഷണം

6. ഊർജ്ജ മേഖലയിലെ തൊഴിൽ അവസരങ്ങൾ

7. സാധാരണക്കാരനിലും എത്തിച്ചേരൽ

2023-02-01 11:02 IST

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ ബജറ്റ് അവതരണം തുടങ്ങി

2023-02-01 10:44 IST

ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ ബജറ്റ് ശ്രമിക്കുമെന്ന് നരേന്ദ്ര മോദി

രാജ്യത്തെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ ബജറ്റ് ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2023ലെ ഇന്ത്യയുടെ ബജറ്റിൽ ലോകം മുഴുവൻ കണ്ണുനട്ടിരിക്കുകയാണ്. ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണെന്നും മോദി പറഞ്ഞു. നിലവിലെ ആഗോള സാഹചര്യങ്ങളിൽ, ഇന്ത്യ മാത്രമല്ല, ലോകം മുഴുവൻ കേന്ദ്ര ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ‌.ഡി‌.എ സർക്കാരിന്, 'ഇന്ത്യ ആദ്യം, പൗരൻ ആദ്യം' എന്ന മുദ്രാവാക്യവും അതേ മനോഭാവവുമാണ്. സാധാരണ പൗരന്മാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റാൻ ബജറ്റ് ശ്രമിക്കും. ലോകം കാണുന്ന പ്രതീക്ഷയുടെ കിരണങ്ങൾ കൂടുതൽ പ്രകാശിക്കുന്നു. ആ അഭിലാഷങ്ങൾ നിറവേറ്റാൻ എല്ലാ ശ്രമങ്ങളും ധനമന്ത്രി നിർമല സീതാരാമൻ നടത്തുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.

2023-02-01 10:40 IST

ഓഹരിവിപണിയിൽ കുതിപ്പ്

ബജറ്റിന് മുന്നോടിയായി ഓഹരിവിപണിയിൽ കുതിപ്പ്. ബി.എസ്.ഇ സെൻസെക്സ് 60,000 പോയിന്‍റ് മറികടന്നു. എൻ.എസ്.ഇ നിഫ്റ്റി ആദ്യ മണിക്കൂറിൽ .70 ശതമാനത്തിലേറെ ഉയർന്നു. 

Tags:    
News Summary - Union budget 2023 updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.