പാര്‍ലമെന്‍റ് സമ്മേളനം ജനു. 31 മുതല്‍; കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍െറ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിനാകും ബജറ്റ് അവതരണം. ഇക്കുറി റെയില്‍വേ ബജറ്റ് പ്രത്യേകമായി ഉണ്ടാവില്ല. അത് പൊതുബജറ്റിന്‍െറ ഭാഗമായിരിക്കും. പ്രത്യേക റെയില്‍വേ ബജറ്റ് വേണ്ടെന്നുവെച്ചതിലൂടെ ബ്രിട്ടീഷ് കാലം മുതലുള്ള കീഴ്വഴക്കമാണ് മോദി സര്‍ക്കാര്‍ തിരുത്തുന്നത്. സാമ്പത്തിക സര്‍വേ ജനുവരി 31ന് സഭയില്‍ വെക്കും.

ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ലമെന്‍റ്കാര്യ മന്ത്രിസഭാ സമിതി യോഗത്തിലാണ് ബജറ്റ് സമ്മേളന തീയതി തീരുമാനിച്ചത്. തീരുമാനത്തിന് അംഗീകാരം തേടി മന്ത്രി രാജ്നാഥ് സിങ് ചൊവ്വാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടു. ഇക്കുറി ബജറ്റ് സമ്മേളനം ഒരു മാസം നേരത്തേയാണ് എന്ന സവിശേഷത കൂടിയുണ്ട്. ഇതുവരെ ഫെബ്രുവരി 28നാണ് ബജറ്റ് അവതരണം നടന്നിരുന്നത്.

പുതിയ  സാമ്പത്തികവര്‍ഷം ആരംഭിക്കുന്നത് ഏപ്രില്‍ ഒന്നുമുതലായതിനാല്‍ ബജറ്റ് നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പദ്ധതി തയാറാക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് വേണ്ടത്ര സമയം കിട്ടുന്നില്ളെന്ന അഭിപ്രായം പരിഗണിച്ചാണ് ഇക്കുറി ഒരു മാസം നേരത്തേയാക്കിയത്. ബജറ്റ് സമ്മേളനത്തിന്‍െറ ആദ്യപാദം ഫെബ്രുവരി ഒമ്പതുവരെ നീളും.

Tags:    
News Summary - union budget at february 1st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.