കേന്ദ്ര ബജറ്റ് നാളെ; മുരടിപ്പ് മാറ്റാന്‍ വഴിതേടി ധനമന്ത്രി

ന്യൂഡല്‍ഹി: ബുധനാഴ്ച പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റ് യാത്രാചെലവ് കൂട്ടും. വിമാന, ട്രെയിന്‍ ടിക്കറ്റ് നിരക്കും ഫോണ്‍, വൈദ്യുതി ബില്ലും ഉയര്‍ന്നേക്കും. സേവനനികുതി വര്‍ധിപ്പിക്കുന്നതിനാണിത്. സേവനനികുതി ഒരു ശതമാനം വരെ വര്‍ധിപ്പിച്ച് 16 ശതമാനമാക്കാനാണ് സര്‍ക്കാറിന്‍െറ ആലോചന. ആദായനികുതിയിളവ് പരിധി രണ്ടരലക്ഷത്തില്‍നിന്ന് മൂന്നു ലക്ഷം രൂപയായി ഉയര്‍ത്തുമെന്നും സൂചനയുണ്ട്.

2015 ജൂലൈയില്‍ 12.36 ശതമാനമായിരുന്ന സേവനനികുതി പിന്നീട് 14 ശതമാനമായും സ്വച്ഛ്ഭാരത്, കൃഷികല്യാണ്‍ സെസുകള്‍ വഴി 15 ശതമാനമായും പിന്നീട് വര്‍ധിപ്പിക്കുകയായിരുന്നു. നേരത്തേ ധാരണയിലത്തെിയ നികുതി സ്ളാബ് പ്രകാരം 16-18 ശതമാനം സേവനനികുതി ഏര്‍പ്പെടുത്താനാണ് നീക്കം.ജി.എസ്.ടിയിലേക്ക് ചുവടുവെക്കുന്നതിന്‍െറ ഭാഗമായി ഒരു ശതമാനം നികുതി ഇപ്പോള്‍തന്നെ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശമാണ് പരിഗണനയില്‍.

ആദായനികുതിയിളവ് കണക്കാക്കുന്നതില്‍ ഭവനവായ്പ പലിശയുടെ പരിധി രണ്ടുലക്ഷത്തില്‍നിന്ന് രണ്ടരലക്ഷമാക്കാനുള്ള നിര്‍ദേശവും പരിഗണനയിലുണ്ട്. പെട്രോളിനും ഡീസലിനും പുറമെ, മണ്ണെണ്ണയുടെ വിലനിയന്ത്രണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയേക്കും. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക്  വില കുറഞ്ഞ കാലത്ത് ചുമത്തിയ നികുതിയില്‍ ചില ഇളവുകളും നല്‍കിയേക്കും. വായ്പയെടുക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്കുള്ള പരിധി ഉയര്‍ത്തണമെന്ന നിര്‍ദേശത്തോട് അരുണ്‍ ജെയ്റ്റ്ലി എങ്ങനെ പ്രതികരിക്കുന്നുവെന്ന് കേരളം ഉറ്റുനോക്കുകയാണ്.

നോട്ട് അസാധുവാക്കിയതോടെ സര്‍ക്കാര്‍ ഉണ്ടാക്കിവെച്ച വളര്‍ച്ച സ്തംഭനവും സാമ്പത്തികമേഖലയിലെ മരവിപ്പും ഉപഭോഗമാന്ദ്യവും മാറ്റിയെടുക്കാന്‍ എന്തെല്ലാം നടപടി പ്രഖ്യാപിക്കുന്നു എന്നതാണ് ബജറ്റിനെ ശ്രദ്ധേയമാക്കുന്നത്.

Tags:    
News Summary - union budjet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.