മേയ്, ജൂൺ മാസങ്ങളിൽ അഞ്ചുകിലോ വീതം സൗജന്യ ഭക്ഷ്യധാന്യം നൽകാൻ കേന്ദ്രസർക്കാർ തീരുമാനം

ന്യൂഡൽഹി: ഒരാൾക്ക് അഞ്ചു കിലോ വീതം സൗജന്യ ഭക്ഷ്യധാന്യം മേയ്, ജൂൺ മാസങ്ങളിൽ വിതരണം ചെയ്യാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ ഭാഗമായി ദേശീയ ഭക്ഷ്യസുരക്ഷ നിയമത്തിന്‍റെ കീഴിൽ വരുന്ന (എൻ‌.എഫ്‌.എസ്‌.എ) ഗുണഭോക്താക്കൾക്കാണ് അധിക ഭക്ഷ്യധാന്യം നൽകുന്നത്. ഇതുവഴി 79.88 കോടി ജനങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോർട്ട്.

അരിക്ക് മെട്രിക് ടണിന് 36789.2 രൂപയും ഗോതമ്പിന് മെട്രിക് ടണിന് 25731.4 രൂപയും ചെലവ് വരുന്ന പദ്ധതിക്ക് 25332.92 കോടി രൂപയുടെ സബ്സിഡിയാണ് അനുദിക്കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ മൊത്തം വിഹിതം ഏകദേശം 80 ലക്ഷം ടൺ ആയിരിക്കും.

സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതിനോടകം തന്നെ ഈ പദ്ധതിയിൽ ഭക്ഷ്യധാന്യങ്ങൾ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. 5.88 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ സംസ്ഥാനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നത് കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ നടപടി.

Tags:    
News Summary - Union Cabinet approves free foodgrain under PMGKAY for 2 months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.