ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. കുര്യനെ കൂടാതെ അസമിൽ നിന്നും രഞ്ജൻ ദാസും രാമേശ്വർ തേലിയും ബിഹാറിൽ നിന്നും മന്നൻ കുമാർ മിശ്രയും ഹരിയാനയിൽ നിന്നും കിരൺ ചൗധരിയും മത്സരിക്കും.
മഹാരാഷ്ട്രയിൽ നിന്നും ധൈര്യശീൽ പാട്ടീലും ഒഡീഷയിൽ നിന്നും മമത മോഹാനതയും രാജസ്ഥാനിൽ നിന്നും സർദാർ രാവനീത് സിങ് ബിട്ടുവും ത്രിപുരയിൽ നിന്നും രാജിബ് ബട്ടാചാര്യയും മത്സരിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.
1980-കളിലായിരുന്നു ജോർജ് കുര്യൻ ബി.ജെ.പിയിൽ ചേരുന്നത്. വിദ്യാർഥി മോർച്ചയിൽ കൂടിയായിരുന്നു ബി.ജെ.പി. പ്രവേശം. യുവമോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. മൂന്ന് വർഷത്തോളം ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായി പ്രവർത്തിച്ചിരുന്നു. അപ്രതീക്ഷിതമായിരുന്നു മൂന്നാംമോദി സർക്കാരിലെ ജോർജ് കുര്യന്റെ മന്ത്രിപദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.