റോ​​ഹി​​ങ്ക്യ​​ൻ മു​​സ്​​​ലിം​​കൾക്കെതിരെ സത്യവാങ്​മൂലം സമർപ്പിച്ചിട്ടില്ല -കേന്ദ്രമന്ത്രി

ന്യൂഡൽഹി: റോ​​ഹി​​ങ്ക്യ​​ൻ മു​​സ്​​​ലിം​​ക​​ൾ രാ​​ജ്യ​​സു​​ര​​ക്ഷ​​ക്ക്​ ഭീ​​ഷ​​ണി​​യാ​​ണെ​ന്ന തരത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്​മൂലം സമർപ്പിച്ചിട്ടില്ലെന്ന്​ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു. കോടതിയിൽ സത്യവാങ്​മൂലം സമർപ്പിക്കുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിച്ചു വരുന്നുള്ളൂവെന്നും കിരൺ റിജിജു മാധ്യമങ്ങളോട് പറഞ്ഞു. റോ​​ഹി​​ങ്ക്യ​​ൻ മു​​സ്​​​ലിം​​ക​​ൾക്കെതിരെ സത്യവാങ്മൂലം സമർപ്പിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

റോ​​ഹി​​ങ്ക്യ​​ൻ മു​​സ്​​​ലിം​​ക​​ൾ രാ​​ജ്യ​​സു​​ര​​ക്ഷ​​ക്ക്​ ഭീ​​ഷ​​ണി​​യാ​​ണെ​​ന്നും അ​​വ​​രെ ഇ​​ന്ത്യ​​യി​​ൽ തു​​ട​​രാ​​ൻ അ​​നു​​വ​​ദി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും ചൂണ്ടിക്കാട്ടുന്ന സ​​ത്യ​​വാ​​ങ്​​​മൂ​​ലമാണ് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ സുപ്രീംകോടതിയിൽ സമർപ്പിച്ചത്. രാ​​ജ്യ​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തു​​മു​​ള്ള ഭീ​​ക​​ര സം​​ഘ​​ങ്ങ​​ൾ റോ​​ഹി​​ങ്ക്യ​​ൻ മു​​സ്​​​ലിം​​ക​​ളെ ഉ​​പ​​യോ​​ഗി​​​ച്ച്​ രാ​​ജ്യ​​ത്ത്​ പ്ര​​ശ്​​​ന​​മു​​ണ്ടാ​​ക്കാ​​ൻ ശ്ര​​മി​​ച്ചേ​​ക്കാമെ​​ന്നും സത്യവാങ്​മൂലത്തിൽ കേന്ദ്രം പറയുന്നു.  

നി​​യ​​മ​​പ​​ര​​മാ​​യി റോ​​ഹി​​ങ്ക്യ​​ൻ അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ പു​​റ​​ത്താ​​ക്കാ​​ൻ ഇ​​ന്ത്യ​​ക്ക്​ ക​​ഴി​​യി​​ല്ലെ​​ന്ന്​ ​െഎ​​ക്യ​​രാ​​ഷ്​​​ട്ര സ​​ഭ നി​​ർ​​ദേ​​ശി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ്​ അ​​വ​​ർക്കെതിരായ രാജ്യത്തി​​​​​െൻറ നിലപാട്​.  റോ​​ഹി​​ങ്ക്യ​​ക​​ളെ നാ​​ടു​​ക​​ട​​ത്താ​​നു​​ള്ള നീ​​ക്ക​​ത്തി​​നെ​​തി​​രെ ര​​ണ്ട്​ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ സ​​മ​​ർ​​പ്പി​​ച്ച ഹ​​ര​​ജി​​ക്ക്​ മ​​റു​​പ​​ടി​​യാ​​യാ​​ണ്​ കേ​​ന്ദ്ര​​ം റിപ്പോർട്ട്​ തയറാക്കിയത്​. എന്നാൽ, ഇതേപ്പറ്റി മാധ്യമങ്ങളിൽ വാർത്ത വന്നതോടെ, റിപ്പോർട്ട്​ ​ അബദ്ധവശാൽ  ഹരജിക്കാരുടെ പക്കൽ എത്തിയതാണെന്നും അത്​ അന്തിമമല്ലെന്നും സർക്കാർ അഭിഭാഷകൻ വിശദീകരിച്ചിരുന്നു. ​

Tags:    
News Summary - Union Minister Kiren Rijiju Explained Central Govt not Submit Statement in Supreme Court Against Rohingya Muslims -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.