ന്യൂഡൽഹി: ലൈംഗിക പീഡന വിവാദത്തിൽ കുടുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ ഒടുവിൽ രാജിവെച്ചു. വിവിധ മാധ്യമസ്ഥാപനങ്ങളിൽ പത്രാധിപ സമിതിയെ നയിച്ച കാലത്ത് അക്ബർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് നിരവധി വനിത പത്രപ്രവർത്തകർ വെളിപ്പെടുത്തിയതിനെ തുടർന്നാണ് നിർബന്ധിത രാജി.
കേന്ദ്രമന്ത്രിപദത്തിൽ എത്തുന്നതിനുമുമ്പ് അറിയപ്പെടുന്ന പത്രാധിപരായി വളർന്ന എം.ജെ. അക്ബറിെൻറ പതനം ‘മീ ടൂ’ വെളിപ്പെടുത്തലുകളുടെ തുടർച്ചയാണ്. അദ്ദേഹത്തിനു കീഴിൽ പ്രവർത്തിച്ച 16ഒാളം വനിതാ സഹപ്രവർത്തകരാണ് ഒന്നിനു പിറകെ ഒന്നായി പീഡനത്തെക്കുറിച്ച വെളിപ്പെടുത്തൽ നടത്തിയത്. രാജി ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പ്രതിച്ഛായ നഷ്ടം മൂലം മോദി സർക്കാറിനു മുമ്പിൽ വഴി അടയുകയായിരുന്നു.
മാധ്യമപ്രവർത്തകയായ പ്രിയ രമണിയാണ് അക്ബറിനെതിരെ ‘മീ ടൂ’ വെളിപ്പെടുത്തൽ ആദ്യം നടത്തിയത്. ഇതിനുപിന്നാലെ ഒാരോരുത്തരായി രംഗത്തുവന്നപ്പോൾ, അവരെ നിശ്ശബ്ദരാക്കാൻപാകത്തിൽ കോടതിയിൽ അക്ബർ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. എന്നാൽ, വെളിപ്പെടുത്തൽ നടത്തിയവർ ഉറച്ചുനിൽക്കുകയും വിവിധ മാധ്യമ സംഘടനകൾ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ മന്ത്രിക്ക് നിൽക്കക്കള്ളി ഇല്ലാതായി.
മാനനഷ്ടക്കേസ് ഫയൽചെയ്ത് നിയമനടപടികളുമായി മുന്നോട്ടുപോകുന്നതിനാൽ മന്ത്രിയായി തുടരുന്നത് അനുചിതമാണെന്ന് കരുതുന്നുവെന്നാണ് രാജിക്കത്തിൽ അക്ബറിെൻറ വിശദീകരണം. കേസ് വ്യക്തിപരമായി നടത്തും. കേന്ദ്രസർക്കാർ അർപ്പിച്ച വിശ്വാസത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേകം നന്ദി പറഞ്ഞുകൊണ്ടാണ് അക്ബറിെൻറ പടിയിറക്കം.
#MJAkbar resigns from his post of Minister of State External Affairs MEA. pic.twitter.com/dxf4EtFl5P
— ANI (@ANI) October 17, 2018
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.