കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരിക്ക്​ കോവിഡ്​; സ്വയം നിരീക്ഷണത്തിൽ

ന്യൂഡൽഹി: കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്​കരിക്ക്​ കോവിഡ്​. രോഗം സ്​ഥിരീകരിച്ചതിനെ തുടർന്ന്​ അദ്ദേഹം സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും പരിശോധനക്ക്​ വിധേയമാകണമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

'ചെറിയ രോഗലക്ഷണങ്ങ​ൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്​ നടത്തിയ പരിശോധനയിൽ കോവിഡ്​ പോസിറ്റീവായി. എല്ലാ കോവിഡ്​ മാനദണ്ഡങ്ങളും പാലിച്ച്​ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും പരിശോധനക്ക്​ വിധേയമാകണമെന്നും അഭ്യർഥിക്കുന്നു' -ഗഡ്​കരി ട്വീറ്റ്​ ചെയ്തു.

കഴിഞ്ഞദിവസം പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ ഉൾപ്പെടെ അഞ്ച്​ കേന്ദ്രമന്ത്രിമാർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. രാജ്​നാഥ്​ സിങ്ങിനെ കൂടാതെ രാജീവ്​ ചന്ദ്രശേഖർ, മഹേന്ദ്രനാഥ്​ പാണ്ഡെ, ഭാരതി പവാർ, നിത്യാനന്ദ റായി എന്നിവർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. ഇതിനുപുറമെ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ബിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാർ, കർണാടക മുഖ്യമന്ത്രി ബസവരാജ്​ ബൊമ്മൈ എന്നിവർക്കും​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

2020 സെപ്​റ്റംബറിൽ നിതിൻ ഗഡ്​കരിക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും സ്വയം നിരീക്ഷണത്തിൽ പോകുകയും ചെയ്തിരുന്നു. അഞ്ച്​ സംസ്ഥാനങ്ങളിലെ നിയ​മസഭ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചതിന്​ പിന്നാലെ കേന്ദ്രമന്ത്രിമാരടക്കം കോവിഡ്​ നിരീക്ഷണത്തിൽ പോകുന്നത്​ പ്രചാരണത്തിന്​ തിരിച്ചടിയാകുമെന്നാണ്​ ബി.ജെ.പിയുടെ കണക്കുകൂട്ടൽ. ഇവർ ഉടൻതന്നെ പ്രചാരണ ചൂടിലേക്ക്​ തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ്​ പാർട്ടി നേതൃത്വം. 

Tags:    
News Summary - Union minister Nitin Gadkari tests positive for Covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.