ന്യൂഡല്‍ഹി: കോൺഗ്രസ് നേതാക്കകളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കാര്‍ഷിക ബില്ലുകളുമായി ബന്ധപ്പെട്ട് രാജ്യത്തെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. ആട് ഏത് ചെമ്മരിയാട് ഏതെന്ന് രാഹുലിനോ പ്രിയങ്കക്കോ അറിയില്ലെന്നും മന്ത്രി പരിഹസിച്ചു.
പാടത്തെ വിളകളുടെ ഇലകള്‍ കണ്ട് അതേത് വിളയാണെന്ന് തിരിച്ചറിയാന്‍ ഗാന്ധി സഹോദരങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയാറാണെന്നും ഷെഖാവത്ത് പറഞ്ഞു.
ബി.ജെ.പി കര്‍ഷക വിഭാഗത്തിൻെറ ദേശീയ ജനറല്‍ സെക്രട്ടറിയാണ് കേന്ദ്ര ജല്‍ശക്തി മന്ത്രിയായ ഗജേന്ദ്ര സിങ് ഷെഖാവത്ത്. കാര്‍ഷികനിയമങ്ങള്‍ക്കെതിരേ കോൺഗ്രസ് രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് രാഹുലിനെയും പ്രിയങ്കയെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി രംഗത്തെത്തിയത്.
നേരത്തെ കര്‍ഷക ബില്ലിനെതിരെ സമരം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഉള്ളിയും മുളകും എങ്ങനെയാണ് വളരുന്നത് എന്നുപോലും അറിയില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.