ലഖിംപുർ ഖേരി (യു.പി): കർഷകരെ കാർ കയറ്റി കൊന്ന കേസിൽ കേന്ദ്രമന്ത്രി അജയ്മിശ്രയുടെ മകൻ ആശിഷ് മിശ്ര, മറ്റു പ്രതികളായ അങ്കിത് ദാസ്, ശേഖർ ഭാരതി, ലതിഫ് എന്നിവരെ രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടാം തവണയാണ് മന്ത്രിപുത്രനെ ലഖിംപുർ ഖേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ചിന്ത റാം പൊലീസ് കസ്റ്റഡിയിൽ വിടുന്നത്. ഒക്ടോബർ ഒമ്പതിനാണ് ആശിഷ് മിശ്ര അറസ്റ്റിലാകുന്നത്. 11നാണ് ആദ്യമായി പൊലീസ് കസ്റ്റഡിയിലാകുന്നത്. ഇതിനു ശേഷം ലഖിംപുർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ േചാദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യുന്നത് ദൂരെ നിന്ന് അന്വേഷണത്തെ തടസ്സപ്പെടുത്താത്ത വിധത്തിൽ കാണാൻ പ്രതികളുടെ അഭിഭാഷകരെ കോടതി അനുവദിച്ചിട്ടുണ്ട്.
റിമാൻഡ് കാലവധിക്ക് മുമ്പും ശേഷവും പ്രതികൾക്ക് വൈദ്യപരിശോധന നടത്തണം. മറ്റ് പ്രതികളായ സുമിത് ജയ്സ്വാൾ, സത്യ പ്രകാശ് ത്രിപാഠി എന്ന സത്യം, നന്ദൻ സിങ് ബിഷ്ത്, ശിശുപാൽ എന്നിവരെ മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വ്യാഴാഴ്ച വിട്ടിരുന്നു. എല്ലാവരുടെയും കസ്റ്റഡി കാലാവധി ഒക്േടാബർ 24ന് ൈവകീട്ട് അവസാനിക്കും. ഒക്ടോബർ മൂന്നിനാണ് ലഖിംപുർ ഖേരിയിൽ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് ബി.ജെ.പി പ്രവർത്തകരുടെ വാഹനവ്യൂഹം ഓടിച്ചുകയറ്റിയത്. സംഭവത്തിൽ നാലു കർഷകരടക്കം എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. ആദ്യം നടപടിയെടുക്കാതിരുന്ന പൊലീസ് പ്രതിഷേധം ശക്തമായപ്പോഴാണ് മന്ത്രിപുത്രനെ അറസ്റ്റ് ചെയ്തത്.
ന്യൂഡൽഹി: ലഖിംപുർ ഖേരി സംഭവത്തിനിടെ മരിച്ച ബി.ജെ.പി പ്രവർത്തകെൻറ വീട് സന്ദർശിച്ച സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവിനെ കർഷക സമര സമിതിയിൽനിന്നും സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ച സിംഘുവിൽ ചേർന്ന സംയുക്ത കിസാൻ മോർച്ച ജനറൽ ബോഡി യോഗത്തിലാണ് യോഗേന്ദ്ര യാദവിനെ ഒരുമാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ബി.ജെ.പി പ്രവർത്തകെൻറ വീട് സന്ദർശിച്ചതിൽ ക്ഷമ ചോദിക്കാൻ നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും യോഗേന്ദ്ര യാദവ് തയാറായില്ല.ലഖിംപുർ ഖേരിയിൽ രക്തസാക്ഷികളായ കർഷകരുടെ പ്രാർഥന യോഗത്തിൽ പങ്കെടുത്ത് മടങ്ങും വഴി ഒക്ടോബർ 12നാണ് മരിച്ച ബി.ജെ.പി പ്രവർത്തകൻ ശുഭം മിശ്രയുടെ വീട് യോഗേന്ദ്ര യാദവ് സന്ദർശിച്ചത്. അവരുടെ കുടുംബം ഞങ്ങളോട് ദേഷ്യം കാണിച്ചില്ല. ഞങ്ങളും കർഷകരല്ലേയെന്നു മാത്രമാണ് അവർ ചോദിച്ചത്. ഞങ്ങളുടെ മകൻ ചെയ്ത തെറ്റെന്താണെന്നും അവർ ചോദിച്ചുവെന്നും യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തിരുന്നു. കർഷക കൂട്ടക്കൊലക്കിടെ ബി.ജെ.പി പ്രവർത്തകർ മരിച്ചത് സമര സമിതി നേതാവ് രാകേശ് ടികായത്ത് അടക്കമുള്ളവർ ന്യായീകരിക്കുന്നതിനിടെയായിരുന്നു യോഗേന്ദ്ര യാദവിെൻറ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.