ന്യൂഡൽഹി: യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (യു.പി.എസ്.സി) അധ്യക്ഷനിയമനം വിവാദത്തിൽ. ആർ.എസ്.എസ്, ബി.ജെ.പി അടുത്ത ബന്ധമുള്ള മനോജ് സോണിയാണ് പുതിയ യു.പി.എസ്.സി ചെയർമാൻ. യൂനിയൻ പബ്ലിക് സർവിസ് കമീഷൻ എന്നത് 'യൂനിയൻ പ്രചാരക് സംഘ് കമീഷനായെന്ന പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തുവന്നു.
ഭരണഘടനാ സ്ഥാപനങ്ങളെ തകർത്ത് ഭരണഘടന നശിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റിവ് സർവിസ് (ഐ.എ.എസ്) മുൻ ഉദ്യോഗസ്ഥരെ ആയിരുന്നു ഇതുവരെ യു.പി.എസ്.സി ചെയർമാൻമാരായി നിയമിച്ചിരുന്നത്. സോണിയുടെ നിയമനത്തിനെതിരെ അക്കാദമിക് വിദഗ്ധരും വിമർശനവുമായി രംഗത്തുവന്നു. മനോജ് സോണി ഗുജറാത്തിലെ വഡോദരയിലുള്ള മഹാരാജ സയാജിറാവു സർവകലാശാല മുൻ വൈസ് ചാൻസലറായിരുന്നു. അന്ന് ബി.ജെ.പി, ആർ.എസ്.എസ് അംഗങ്ങൾക്ക് സർവകലാശാല ചടങ്ങുകളിൽ അമിത സ്വാധീനം ഉണ്ടായിരുന്നു. യു.പി.എസ്.സി ചെയർമാനായുള്ള സോണിയുടെ നിയമനത്തിൽ കൂടുതൽ സംശയങ്ങൾ ഉളവാക്കുന്നതായി 'ദി വയർ' ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.