'ഏകത്വം അടിച്ചേൽപ്പിക്കാനാവില്ല, ഇന്ത്യ മറികടക്കും'

ന്യൂഡൽഹി: രാജ്യത്ത് ഏകത്വം അടിച്ചേൽപ്പിക്കാൻ ആര് വിചാരിച്ചാലും നടക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. ഇന്ത്യയുടെ ശക്തിയും മഹിമയും നാനാത്വവും ബഹുസ്വരതയുമാണ്. അത് നിലനിൽക്കും. അതിനുള്ള രാഷ്ട്രീയ ശക്തി കോൺഗ്രസ് അടക്കമുള്ള പാർട്ടികളാണെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സാമുദായിക ധ്രുവീകരണ രാഷ്ട്രീയമാണ്. ജനങ്ങൾക്കിടയിൽ വിദ്വേഷം വളർന്നു വരികയാണ്. രാജ്യത്തെ വിവിധ നഗരങ്ങളിൽ ചേരികൾ വർധിക്കുകയാണ്.

രാജ്യത്തിന്‍റെ ചരിത്രത്തിൽ അഞ്ചും പത്തും വർഷങ്ങൾ ചെറിയ കാലമാണ്. ഈ കാലവും കടന്നുപോകും. ചരിത്രം വായിക്കുന്നവർക്ക് ഇത് മനസിലാകും.

സാമ്പത്തിക ശക്തിയായി രാജ്യം വളരുന്നതിനോടൊപ്പം ജന്മി -മുതലാളിത്ത കാലത്തേക്കാൾ അസമത്വം വർധിക്കുന്നു. കോവിഡ് കാലത്തും കോർപറേറ്റുകളുടെയും ശതകോടീശ്വരുടെയും വരുമാനം കുതിച്ചു ചാടുകയാണ്.

കോൺഗ്രസിൽ നിന്ന് പോയവരാണ് ഇ.എം.എസ് അടക്കമുള്ളവരെന്നും എ.കെ. ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - 'Unity cannot be imposed, India will overcome' -AK Antony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.