നിയമവിധേയമല്ലാത്ത ലിംഗമാറ്റ ശസ്ത്രക്രിയ: കേന്ദ്രത്തിന്‍റെയും കേന്ദ്ര ഏജൻസിയുടെയും വിശദീകരണം തേടി സുപ്രീംകോടതി

ന്യൂഡൽഹി: നിയമവിധേയമല്ലാത്ത ലിംഗ മാറ്റ ശസ്ത്രക്രിയകൾക്ക് വിധേയമാകുന്ന മിശ്രലിംഗക്കാരായ കുട്ടികളുടെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്ന പരാതിയിൽ കേന്ദ്ര സർക്കാറിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും വിശദീകരണം തേടി സുപ്രീം കോടതി.

മിശ്രലിംഗക്കാരായ കുട്ടികൾ നിയമവിധേയമല്ലാത്ത ലിംഗമാറ്റ ശസ്ത്രക്രിയകൾക്ക് വിധേയമാകുന്നത് അവരുടെ ജീവൻ അപകടത്തിലാക്കുകയാണെന്നുകാണിച്ച് മധുര സ്വദേശി ഗോപി ശങ്കർ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് നടപടി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിനു പുറമെ കേന്ദ്ര ഏജൻസിയായ സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി (സി.എ.ആർ.എ) എന്നിവയുടെ വിശദീകരണം തേടിയത്. കേന്ദ്ര ആഭ്യന്തര, സാമൂഹിക നീതി, ആരോഗ്യ-കുടുംബ ക്ഷേമ, നിയമ മന്ത്രാലയങ്ങളെ കക്ഷിചേർത്താണ് ഹരജി.

Tags:    
News Summary - Unlawful gender reassignment surgery: Supreme Court seeks explanation from Center and central agency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.