100 പേരില്ലാതെ പരിപാടി നടത്താം; മെട്രോ ട്രെയിനുകൾക്കും അനുമതി

ന്യൂഡൽഹി: അൺലോക്ക് നാലാം ഘട്ട മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. സെപ്​റ്റംബർ ഏഴ്​ മുതൽ ഗ്രേഡ്​ രീതിയിൽ മെട്രോ സർവിസുകൾ പുനരാരംഭിക്കാൻ അനുമതി നൽകി.

വിദ്യാഭാസ സ്​ഥാപനങ്ങൾ, ഇൻഡോർ തിയറ്ററുകൾ, സ്വിമ്മിങ്​ പൂളുകൾ എന്നിവ അടഞ്ഞുകിടക്കും.

സെപ്​റ്റംബർ 21 മുതൽ ഉപാധികളോടെ പൊതുപരിപാടികൾക്ക്​ അനുമതി നൽകി. രാഷ്​ട്രീയ, വിനോദ, കായിക, മത, സാമൂഹിക, സാംസ്കാരിക പരിപാടികൾ 100ൽ കൂടുതൽ ആളുകൾ കവിയാതെ നടത്താം.

സെപ്​റ്റംബർ 21 മുതൽ സ്​കൂളുകളിൽ 50 ശതമാനം ജീവനക്കാർക്ക്​ ഹാജരാകാം. ഒമ്പത്​ മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്ക്​ സ്​കൂളുകളിൽ എത്തി അധ്യാപകരുടെ ഉപദേശം സ്വീകരിക്കാം. എന്നാൽ രക്ഷിതാക്കൾ ഇതിന്​ രേഖാമൂലം സമ്മതം നൽകിയിരിക്കണം. കണ്ടെയ്​ൻമെൻറ്​ മേഖലകളല്ലാത്ത സ്​ഥലങ്ങളിൽ ലോക്​ഡൗൺ പ്രഖ്യാപിക്കാൻ പാടില്ല.

സെപ്​റ്റംബർ 21 മുതൽ ഓപൺ എയർ തിയറ്ററുകളിൽ പരിപാടികൾ നടത്താൻ അനുമതിയുണ്ട്​. സെപ്​റ്റംബർ 30 വരെയാണ്​ അൺലോക്ക്​ നാല്​ ഘട്ടം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.