ഖൊരക്പൂർ: അവിവാഹിതയായ യുവതി യുട്യൂബ് വിഡിയോ നോക്കി പരസഹായമില്ലാതെ പ്രസവിക്കാൻ ശ്രമിച്ചതിനെ തുടർന്ന് യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഖൊരക്പൂരിലാണ് സംഭവം. മുറിയടച്ച് ഫോണിൽ വിഡിയോ വെച്ച് സ്വയം പ്രസവിക്കാൻ ശ്രമിക്കുകയായിരുന്നു.
രക്തത്തിൽ കുളിച്ച ഇവരുടെ മൃതദേഹത്തിനടുത്ത് നിന്ന് കത്രികയും ബ്ലേഡും നൂലും കണ്ടെത്തി. സമീപത്ത് തന്നെ യുട്യൂബിൽ ദൃശ്യം കണ്ടുകൊണ്ടിരുന്ന മൊബൈലും ഉണ്ടായിരുന്നു. യുവതിയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. വീട്ടിൽ നിന്ന് അകലെയുള്ള സ്ഥലത്ത് മുറി വാടകക്കെടുത്താണ് യുവതി പരസഹായമില്ലാതെ പ്രസവിക്കാൻ ശ്രമിച്ചത്.
നാല് ദിവസം മുമ്പാണ് യുവതി മുറിയെടുത്തതെന്നും അവരുടെ മാതാവ ് വന്ന് ആശുപത്രിയിൽ കൊണ്ടു പോകുമെന്ന് പറഞ്ഞിരുന്നതായും മുറിയുടെ ഉടമ പറയുന്നു. അവിവാഹിതയായതിനാൽ പ്രസവിക്കുന്നത് ആരും അറിയാതിരിക്കാനായിരിക്കാം യുവതി ആശുപത്രിയിൽ പോവാതെ മുറിയെടുത്ത് പ്രസവത്തിന് ശ്രമിച്ചതെന്നാണ് പൊലീസിെൻറ നിഗമനം. യുവതി നാല് വർഷത്തോളമായി ഖൊരക്പൂരിലാണ് താമസമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.