ന്യൂഡൽഹി: ഉന്നാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗ ചെയ്ത ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കാറിനെതിരായ കേസ് വിധി പറയാനായി മാറ്റി. വിചാരണ പൂർത്തിയായ കേസിൽ ഡിസംബർ 16ന് വിധി പറയുന്ന തീയതി പ്രഖ്യാപിക്കുമെന്ന് ഡൽഹി കോടതി വ്യക്തമാക്കി.
2017 ജൂൺ 4നാണ് ഉന്നാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കാർ ബലാത്സംഗത്തിനിരയാകുന്നത്.
കഴിഞ്ഞ ജൂലൈ 28ന് റായ്ബറേലിയിലുണ്ടായ വാഹനാപകടത്തിൽ പെൺകുട്ടിക്ക് ഗുരുതര പരിക്കേറ്റിരുന്നു. അപകടവുമായി ബന്ധപ്പെട്ട് സെങ്കാറിനും കൂട്ടാളികൾക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു.
ഇതേതുടർന്ന് പ്രതി കുൽദീപ് സിങ് സെങ്കാറിനെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഉന്നാവ് പെൺകുട്ടി സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയും അതിന് പിന്നിൽ സെങ്കാറാണെന്ന് ആരോപണം ഉയരുകയും ചെയ്തതോടെയാണ് എം.എൽ.എയെ പുറത്താക്കാൻ ബി.ജെ.പി നിർബന്ധിതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.