ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗേകസുമായി ബന്ധപ്പെട്ട പെൺകുട്ടിയെയും കുടുംബത്തെയും വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെംഗാറിനെ കുറ്റവിമുക്തനാക്കി. ഡൽഹി കോടതിയുടേതാണ് നടപടി. കുൽദീപിനും മറ്റ് അഞ്ചുപേർക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ പാണ്ഡെയുടെതോണ് നിരീക്ഷണം.
2019നാണ് കേസിന് ആസ്പദമായ സംഭവം. ഉന്നാവ് പെൺകുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് അമ്മായിമാർ കൊല്ലപ്പെടുകയും അഭിഭാഷകനും പെൺകുട്ടിക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
സെംഗാറിനെ കൂടാതെ ഗ്യാനേന്ദ്ര സിങ്, കോമൾ സിങ്, അരുൺ സിങ്, റിങ്കു സിങ്, ആേദശ് സിങ് എന്നിവരാണ് മറ്റ് അഞ്ചുപേർ. കുറ്റാരോപിതനായ മറ്റ് നാലുപേർക്കെതിരായ നടപടികൾ തുടരും.
അപകടത്തിന് പിന്നാലെ സെംഗാറിനും കൂട്ടാളികൾക്കുമെതിരെ യു.പി പൊലീസ് കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു. തുടർന്ന് സി.ബി.ഐ നടത്തിയ അേന്വഷണത്തിൽ യുവതിയെയും ബന്ധുക്കളെയും കൊലപ്പെടുത്താൻ കുൽദീപും സംഘവും ക്രിമിനൽ ഗൂഡാലോചന നടത്തിയിട്ടില്ലെന്ന് കണ്ടെത്തി. ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് പെൺകുട്ടി കോടതിയിൽ തെളിവുകൾ നൽകുന്നത് തടയാനായിരുന്നു കൊലപാതക ആസൂത്രണമെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ കണ്ടെത്തലുകൾക്കെതിരെ പെൺകുട്ടിയുടെ അമ്മാവൻ ഹരജി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.