ന്യൂഡൽഹി: ഉന്നാവ് പീഡനക്കേസിലെ കോടതി നടപടി സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിന് അഭിഭാഷകനെ വിമർശിച്ച് കോടതി. കേസിലെ പ്രതിയും പുറത്താക്കപ്പെട്ട ബി.ജെ.പി എം.എൽ.എയുമായ കുൽദീപ് സിങ് സെങ്കാറിെൻറ അഭിഭാഷകനാണ് ഇരയുടെ പിതാവിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് നടപടി സമൂഹമാധ്യമത്തിലെത്തിച്ചത്.
പ്രോസിക്യൂഷൻ തെളിവുകൾ റെക്കോഡ് ചെയ്യുന്ന നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എതിർഭാഗം അഭിഭാഷകൻ വിവരം കോടതിയെ ധരിപ്പിച്ചതോടെ മുന്നറിയിപ്പ് നൽകിയതിനു പുറമെ ഫേസ്ബുക്കിൽ പങ്കുവെച്ച വിവരങ്ങളുടെ വിശദാംശങ്ങൾ സമർപ്പിക്കാനും ജില്ല ജഡ്ജി ധർമേഷ് ശർമ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.