ന്യൂഡൽഹി: അതിർത്തിയിൽ പ്രകോപനമില്ലാതെ പാക് സേന നടത്തുന്ന എല്ലാ ആക്രമണത്തിനും തിരിച്ചടിക്കാൻ സൈന്യത്തിന് അവകാശമുണ്ടെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ. ജമ്മു-കശ്മീരിൽ റമദാനിൽ പ്രഖ്യാപിച്ച വെടി നിർത്തലിനെ സൈന്യം മാനിക്കുമെന്നും എൻ.ഡി.എ സർക്കാറിെൻറ നലാം വാർഷികത്തിെൻറ ഭാഗമായി നടത്തിയ വാർത്തസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
ഇരു രാജ്യങ്ങളുടെ മിലിട്ടറി ഒാപറേഷൻസ് ഡയറക്ടർ ജനറൽമാർ തമ്മിൽ വെടിനിർത്തലിന് തീരുമാനിച്ചിട്ടുണ്ടെങ്കിലും അതിർത്തി നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും വെടിവെപ്പും ഒരാഴ്ചക്കിടെ കശ്മീരിൽ നിരവധി തവണ ഭീകരാക്രമണവുമുണ്ടായിട്ടുണ്ട്. പ്രകോപനമില്ലാതെ നടത്തുന്ന ആക്രമണത്തിന് തിരിച്ചടിയുണ്ടാകും. ഇന്ത്യയെ സുരക്ഷിതമായി നിലനിർത്തുക എന്നത് പ്രതിരോധ മന്ത്രാലയത്തിെൻറയും സൈന്യത്തിെൻറയും ഉത്തരവാദിത്തമാണ്. റമദാനിൽ ജമ്മു -കശ്മീരിൽ പ്രഖ്യാപിച്ച വെടിനിർത്തൽ വിജയകരമാണോ അല്ലയോ എന്ന് വിലയിരുത്തേണ്ടത് തെൻറ മന്ത്രാലയത്തിെൻറ ചുമതലയല്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.