ലഖ്നൗ: 10 വയസുകാരൻ 12 കാരനായ അയൽവാസിയുടെ തലയിൽ എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചു. ഉത്തർപ്രദേശിലെ ഹർദോയി ജില്ലയിലാണ് സംഭവം. വെടിയേറ്റ കുട്ടിയുടെ ജന്മദിനത്തിന് ഒരു ദിവസം മുമ്പാണ് സംഭവം നടന്നത്. കേസിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ലക്നൗവിലെ അപ്പോളോ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പക്ഷാഘാതം കാരണം കുട്ടിയുടെ ശരീരത്തിെൻറ ഇടതുവശം തളർന്നതായും പോലീസ് പറഞ്ഞു.
കുട്ടിയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ഡോക്ടർമാർ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പിതാവ് അഭയ് ദ്വിവേദി പറഞ്ഞു. പ്രതിയായ ബാലനെതിരെ എഫ്ഐആർ ഫയൽ ചെയ്തതായും സംഭവത്തിൽ ഉത്തർപ്രദേശ് ബാലാവകാശ കമ്മീഷനെ സമീപിച്ചതായും അഭയ് ദ്വിവേദി കൂട്ടിച്ചേർത്തു. മകൻ ടെറസിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവമെന്ന് അഭയ് ദ്വിവേദി പരാതിയിൽ പറയുന്നു. അയൽക്കാരെൻറ മകനും കളിക്കാനായി വന്നിരുന്നു. തുടർന്ന് കുട്ടികൾ തമ്മിൽ തർക്കമുണ്ടായി. പ്രകോപിതനായ ചെറിയ കുട്ടി തെൻറ പിതാവിെൻറ എയർഗൺ എടുത്ത് മകനെ തലയിൽ വെടിവയ്ക്കുകയായിരുന്നു. ശബ്ദംകേട്ട് ടെറസിലേക്ക് എത്തിയപ്പോൾ മകൻ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നെന്നും അഭയ് പറഞ്ഞു.
ഉടൻ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് ഡോക്ടർമാർ അപ്പോളോ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. അശ്രദ്ധമായ പ്രവൃത്തിയിലൂടെ വ്യക്തിയുടെ ജീവൻ അപകടത്തിലാക്കിയതിന് 10വയസുകാനെതിരേ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്ന് ഹർദോയ് എസ്.പി അജയ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.