മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ ദൃശ്യങ്ങൾ കണ്ട 10 വയസുകാരൻ ഏഴ് വയസുള്ള പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു. ആൺകുട്ടിയെ പിടികൂടിയതായും അവൻ കുറ്റം സമ്മതിച്ചതായും പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ പങ്കജ് മിശ്ര പറഞ്ഞു. ആൺകുട്ടിക്കെതിരെ പോക്സോ ആക്ട് പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. കുട്ടിയെ ജില്ലാ ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കി ജുവനൈൽ ഹോമിലേക്ക് അയച്ചു. പെൺകുട്ടി മൂന്നാം ക്ലാസ് വിദ്യാർഥിയാണെന്നും സംഭവം നടക്കുമ്പോൾ വീട്ടിൽ തനിച്ചായിരുന്നുവെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അവൾ ഭയന്ന് കരയുന്നതാണ് കണ്ടത്.
വീട്ടുകാർ സംഭവം ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു. പ്രായപൂർത്തിയാകാത്ത ആൺകുട്ടി തന്റെ ബന്ധുക്കളിൽ ഒരാളുടെ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യം കണ്ടതായി പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. അതിനുശേഷം കുറ്റകൃത്യം ചെയ്തു" -പൊലീസ് ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.