യോഗി ആദിത്യനാഥിന്​ ലാപ്​ടോപ്പ്​ പോലും ഉപയോഗിക്കാനറിയില്ലെന്ന്​ അഖിലേഷ്​ യാദവ്​

ലഖ്​നോ: ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ ലാപ്​ടോപ്പ്​ പോലും ഉപയോഗിക്കനറിയില്ലെന്ന്​ എസ്​.പി നേതാവ്​ അഖിലേഷ്​ യാദവ്​. 2017ൽ വിദ്യാർഥികൾക്ക്​ ലാപ്​ടോപ്പും ടാബ്​ലെറ്റും വിതരണം ചെയ്യുമെന്ന യോഗി ആദിത്യനാഥിന്‍റെ തെരഞ്ഞെടുപ്പ്​ വാഗ്​ദാനത്തെ കുറിച്ച്​ പറയു​േമ്പാഴാണ്​ അഖിലേഷിന്‍റെ പരാമർശം. ലാപ്​ടോപ്പുകളും ടാബ്​ലെറ്റുകളും നേരത്തെ വിതരണം ചെയ്​തിരുന്നുവെങ്കിൽ അത്​ ഉപയോഗിക്കാനെങ്കിലും മുഖ്യമന്ത്രി പഠിക്കാമായിരുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു. അസംഗ്രാഹ്​ മണ്ഡലത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കു​േമ്പാഴാണ്​ അഖിലേഷിന്‍റെപരാമർശം.

2017ലെ തെരഞ്ഞെടുപ്പ്​ പ്രകടനപത്രികയിൽ ഉന്നത പഠനത്തിനായി വിദ്യാർഥികൾക്ക്​ ​ ലാപ്​ടോപ്പ്​, ടാബ്​ലെറ്റ്​ എന്നിവ നൽകുമെന്ന്​ പറഞ്ഞിരുന്നു. സൗജന്യ ഡാറ്റയും വാഗ്​ദാനം ചെയ്​തിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം അറിയിച്ചത്​ വിദ്യാർഥികൾക്ക്​​ ലാപ്​ടോപ്പ്​ ഉടൻ വിതരണം ചെയ്യുമെന്നാണ്​. കഴിഞ്ഞ നാലര വർഷം ഈ ലാപ്​ടോപ്പുകളും ടാബ്​ലെറ്റുകളും എവിടെയായിരുന്നുവെന്ന്​ അദ്ദേഹം ചോദിച്ചു.

യു.പിയിലെ 24 കോടി ജനങ്ങൾ യോഗി ആദിത്യനാഥിനെ പുറത്താക്കാൻ തീരുമാനിച്ചുറച്ചിരിക്കുകയാണെന്നും അഖിലേഷ്​ യാദവ്​ കൂട്ടിച്ചേർത്തു. എന്നാൽ, കൃത്യമായ വിവരങ്ങൾ ഇല്ലാതെയാണ്​ അഖിലേഷ്​ യാദവ്​ പ്രസ്​താവന നടത്തിയതെന്ന്​ ഉത്തർപ്രദേശ്​ ഉപമുഖ്യമന്ത്രി ദിനേഷ്​ ശർമ്മ പറഞ്ഞു.

Tags:    
News Summary - UP: Akhilesh Yadav takes dig at Yogi Adityanath over 2017 poll promise, says 'CM unable to operate laptop'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.