ലഖ്നോ: അറസ്റ്റിലായ ഐ.എസ് പ്രവർത്തകൻ യൂസഫ് ഖാനെ ഉത്തർപ്രദേശ് ഭീകര വിരുദ്ധ സേന ഇന്ന് ചോദ്യം ചെയ്യും. യു.പിയിലെ ബൽറാംപൂരിൽ വെച്ചാണ് ഡൽഹി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഐ.എസ് ലക്ഷ്യമിട്ട വ്യക്തികളേയും അവർ ആക്രമിക്കാൻ പദ്ധതിയിട്ട സ്ഥലങ്ങളേയും സംബന്ധിച്ച കാര്യങ്ങൾ അറിയുന്നതിനായാണ് യൂസഫ് ഖാനെ ചോദ്യം ചെയ്യുന്നതെന്ന് യു.പി പൊലീസിലെ ഭീകര വിരുദ്ധ സേന വ്യക്തമാക്കി.
ഈ മാസം 21ന് ആണ് ഡൽഹി പൊലീസിൻെറ സ്പെഷ്യൽ സെൽ യൂസഫ് ഖാനെ ഏറ്റുമുട്ടലിനൊടുവിൽ പിടികൂടുന്നത്. നിരവധി സ്ഫോടന വസ്തുക്കൾ യൂസഫ് ഖാനിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.